പൊന്‍കുന്നം: അഞ്ചുവയസുള്ള മകനെയും കൂട്ടി കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും കൊടൈക്കനാലില്‍ പോലീസ് പിടിയില്‍. ചിറക്കടവ് ചെന്നാകുന്ന് സ്വദേശിനിയായ റെജീന(25), കാമുകന് ആലപ്പുഴ തലവടിസ്വദേശി രാജേഷ്(28) എന്നിവരെയാണ് പൊന്‍കുന്നം പോലീസ് പിടികൂടിയത്. റജീനയെയും, കുട്ടിയെയും ഒരാഴ്ച മുമ്പാണ് ഭര്‍തൃവീട്ടില്‍ നിന്നും കാണാതായത്. റജീനയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ഭര്‍തൃവീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പൊന്‍കുന്നം പോലീസ് സൈബര്സെല്ലിണ്റ്റെ സഹായത്തോടെ യുവതിയുടെ മൊബൈല്‍ഫോണ്‍ ടെയ്സ് ചെയ്താണ് ഇരുവരും കൊടൈക്കനാലിലുണ്ടെന്ന് മനസിലാക്കിയത്. ഇന്നലെ ഇരുവരെയും കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി. രാജേഷിനെ ജാമ്യത്തിലിറക്കുവാന്‍ ആരും എത്താത്തതിനെത്തുടര്‍ന്ന് കോടതി പൊന്‍കുന്നം സബ്ജയിലിലേക്കയച്ചു. റെജീനയെ കോട്ടയം തണലിലേക്കയച്ചു. കുട്ടിയെ കുട്ടിയുടെ പിതാവിണ്റ്റെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: