കൊണ്ടോട്ടി: കൊണ്ടോട്ടിക്കടുത്ത് കോട്ടപ്പുറത്തു കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു നാലു പേര് മരിച്ചു. അഞ്ചു പേര്‍ക്കു പരുക്കേറ്റു. ഉച്ചയ്ക്ക് 2.45 ഓടെയാണ് അപകടം നടന്നത്. കരിപ്പുര്‍ എയര്‍പോര്‍ട്ടില്‍ നിന്നു യാത്രക്കാരെയും കൊണ്ടു പോയ ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്.
പൂക്കോട് സെയ്തലവി (65), മക്കളായ അബൂബക്കര്‍ (35), ബഷീര്‍ (28), സെയ്തലവിയുടെ മകളുടെ ഭര്‍ത്താവ് നൗഫല്‍ (24) എന്നിവരാണ് മരിച്ചത്. ഓട്ടോയില്‍ ആറു പേര് ഉണ്ടായിരുന്നു.
പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: