കാസര്‍കോട്: സമസ്ത ഉപാദ്ധ്യക്ഷനും മംഗലാപുരം ഖാസിയുമായിരുന്ന സി.എം.അബ്ദുള്ള മുസ്ള്യാരുടെ മരണത്തെപ്പറ്റി അന്വേഷണം നടത്തിവന്ന സിബിഐ യുടെ അന്തിമ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് സമരസമിതി ചെയര്മാന് യു.എം.അബ്ദുള്‍ റഹിമാന്‍ മുസ്ള്യാരും ജനറല്‍ കണ്‍വീനര്‍ എം.എ.ഖാസിം മുസ്ള്യാരും ആവശ്യപ്പെട്ടു. ഉന്നത ഇടപെടലും സമ്മര്‍ദ്ദവുമാണ് സിബിഐ റിപ്പോര്‍ട്ടിന് ഇടയാക്കിയ ഖാസിയുടെ ദുരൂഹ മരണത്തിലെ സത്യം കണ്ടെത്താന്‍ സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇവര്‍ വ്യക്തമാക്കി. 75 വയസ്സ് പ്രായമുള്ള സ്വാത്തികനായ പണ്ഡിതന്. വൈദ്യശാസ്ത്രത്തില്‍ ഒട്ടേറെ പ്രതിവിധിയുള്ള ഒരു രോഗത്തിണ്റ്റെ പേരില്‍ ആത്മഹത്യ ചെയ്യുമെന്ന സിബിഐയുടെ കണ്ടെത്തല്‍ ഈ നൂറ്റാണ്ടിണ്റ്റെ ഏറ്റവും വലിയ തമാശയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: