കാസര്‍കോട്: ഉദിന്നൂരിലെ റെയില്‍വേ ഗേറ്റിനു സമീപം മുന്‍ അധ്യാപകന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. രാവിലെ ആറു മണിയോടെ റിട്ട. പ്രഫസര്‍ കെ.വി. മനോഹരന്റെ വീട്ടിലാണു മോഷണം.
മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം 14 പവന്റെ സ്വര്‍ണം, 25,000 രൂപ, മാരുതി സ്വിഫ്റ്റ് കാര്‍ എന്നിവ തട്ടിയെടുത്തു. കത്തികാട്ടി കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു മോഷണം. പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: