തിരുവനന്തപുരം : കാലടി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ: കെഎസ് രാധാകൃഷ്ണനെ പി എസ് സി ചെയര്‍മാനാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്പെഷ്യല്സ്കൂള്മേളയില് വിജയിച്ച കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കും സര്‍ക്കാര്‍ പാരിതോഷികം നല്‍കും.സ്വര്‍ണ്ണം നേടിയവര്‍ക്ക് 5 ലക്ഷവും വെള്ളിമെഡല്‍ നേടിയവര്‍ക്ക് 2 ലക്ഷവും വെങ്കലജേതാക്കള്ക്ക് 1 ലക്ഷവും നല്‍കും.
കായികതാരം ടിന്റുലൂക്കക്ക് വീടുവെക്കുന്നതിന് കണ്ണൂര്‍ ജില്ലയില്‍ 10 സെന്റ് സ്ഥലവും 10 ലക്ഷം രൂപയും അനുവദിക്കും. പുതിയ മുനിസിപ്പാലിറ്റികള്‍ക്ക് ഒന്നരക്കോടി രൂപ വീതം ഗ്രാന്റ് നല്‍കും. സ്വാശ്രയപ്രവേശനത്തില്‍ ഈവര്‍ഷം തല്‍സ്ഥിതി തുടരുമെന്നും മന്ത്രിസഭായോഗ തീരുമാനമറിയിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അടുത്തവര്‍ഷം പരാതി പരിഹരിക്കും.മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച പൊലീസുകാരനെ സസ്പെന്റുചെയ്തിരുന്നു.പത്രപ്രവര്‍ത്തകന്റെ മൊഴിയില്‍ കണ്ടാലറിയുന്ന പൊലീസുകാരനെന്നാണ് പറഞ്ഞത്. ധനവിനിയോഗബില്ലില്‍ സര്‍ക്കാരിന് മതിയായ ഭൂരിപക്ഷമുണ്ടായിരുന്നു. നിയമസഭയില്‍ വോട്ടുചെയ്യാതെയാണ് പ്രതിപക്ഷം സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എറണാകുളം മുളവുകാട് സ്വദേശിയാണ്. ധീവരദരിദ്ര കുടുംബത്തില്‍ അംഗമായിരുന്ന അദ്ദേഹത്തിന്റെ വിദ്യാഭ്യാസകാലം ഏറെ കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. മത്സ്യം പിടിച്ചാണ് വിദ്യാഭ്യാസ ചിലവുകള്‍ക്കുള്ള പണം കണ്ടെത്തിയത്. പ്രീഡിഗ്രി മുതലുള്ള വിദ്യാഭ്യാസം മഹാരാജാസ് കോളേജിലായിരുന്നു. മഹാരാജാസ് കോളേജില്‍ ഫിലോസഫി പ്രൊഫസറായിരിക്കെ കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിതനായി. കോണ്‍ഗ്രസ് സഹയാത്രികനായിരുന്ന ഡോ. കെ.എസ്. രാധാകൃഷ്ണന് ഗാന്ധിയന്‍ പഠനത്തിലാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: