കണ്ണൂറ്‍: കണ്ണൂറ്‍ സ്പിന്നിംഗ് ആണ്റ്റ് വീവിംഗ് മില്‍സിണ്റ്റെ കെട്ടിട നിര്‍മ്മാണത്തിലും നവീകരണത്തിലും നടന്ന കോടിക്കണക്കിന് രൂപയുടെ അഴിമതിയെ കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് ആവശ്യപ്പെട്ടു. ൬൦ കോടി ചിലവഴിച്ചാണ് കെട്ടിട നിര്‍മ്മാണവും നവീകരണ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. സാങ്കേതിക വൈദഗ്ധ്യമില്ലാത്ത ബിനാമി കോണ്‍ട്രാക്ടറെ നിയോഗിച്ച് ൧൨ കോടി ചിലവിട്ട് നിര്‍മ്മിച്ച കെട്ടിടം മാസങ്ങള്‍ക്കകം ചോര്‍ന്നൊലിച്ച് തുടങ്ങി. കെട്ടിട നിര്‍മ്മാണത്തിന് പഞ്ചായത്തില്‍ നല്‍കേണ്ട രേഖകളൊന്നും നല്‍കിയിട്ടില്ല. കംപ്ളീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെയാണ് പ്രവര്‍ത്തനം തുടങ്ങിയത്. ചീഫ് ടൗണ്‍ പ്ളാനര്‍ നിര്‍ദ്ദേശിച്ച നിബന്ധനകളൊന്നും പാലിച്ചിട്ടില്ല. ൨൦൦൮-൦൯ വര്‍ഷത്തെയും ൨൦൦൯-൧൦ വര്‍ഷത്തെയും ബാലന്‍സ് ഷീറ്റുകള്‍ പരിശോധിച്ചാല്‍ മില്ലില്‍ നടന്ന വന്‍ക്രമക്കേടുകളെ കുറിച്ച് ബോധ്യമാകും. മില്ലിണ്റ്റെ നവീകരണത്തിലും വന്‍ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായി രഞ്ചിത്ത് ആരോപിച്ചു. മില്ലിണ്റ്റെ ജനറല്‍ മാനേജരും കണ്ണൂരില്‍ നിന്നുള്ള ലോകസഭാംഗവും തമ്മിലുള്ള അതിര് കവിഞ്ഞ സുഹൃദ്ബന്ധമാണ് ഇത്രയും വലിയ അഴിമതിക്ക് പ്രേരകമായതെന്നാണ് മില്ലിലെ വിവിധ യൂണിയനുകളില്‍ പെട്ട തൊഴിലാളികള്‍ ആരോപിക്കുന്നത്. സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ ക്രമക്കേടുകള്‍ തെളിയിക്കപ്പെടൂവെന്നും ആവശ്യമായി വന്നാല്‍ ബിജെപി ശക്തമായ സമര പരിപാടികള്‍ക്ക് തയ്യാറാകുമെന്നും രഞ്ചിത്ത് മുന്നറിയിപ്പ് നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: