മുംബൈ: മുംബൈ സ്ഫോടന പരമ്പരയ്ക്കു പിന്നില്‍ കോല്‍ക്കത്ത സ്വദേശിയെന്നു സംശയം. ഇന്ത്യന്‍ മുജാഹിദീനുമായി ബന്ധമുള്ള അബ്ദുള്‍ നാദയെയാണ് സംശയിക്കുന്നത്. ഏതാനും ദിവസങ്ങളായി ഇയാളെ കാണാതായിരിക്കുന്നെന്നു മുംബൈ ഭീകരവിരുദ്ധ സ്ക്വാഡ് കണ്ടെത്തി.
ഇന്ത്യന്‍ മുജാഹിദീന്റെ സ്ഥാപകരില്‍ ഒരാളായ ആമിര്‍ റാസയുടെ അടുത്ത അനുയായിയാണ് അബ്ദുള്‍ നാദാ. മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കും, കാണ്‍പൂരിലേക്കും കഴിഞ്ഞദിവസം പുറപ്പെട്ട ട്രെയിനിലെ യാത്രക്കാരുടെ വിശദാംശങ്ങള്‍ അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
കറാച്ചിയില്‍ നിന്നും പശ്ചിമബംഗാളിലേക്ക് കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ഫോണ്‍ സംഭാഷണങ്ങളുടെ ചുവടുപിടിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയില്‍ കൊല്‍ക്കത്തയില്‍ നിന്നും മുംബൈയിലേക്ക് തിരിച്ച എല്ലാ ട്രെയിനുകളിലേയും റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ എ.ടി.എസ് പരിശോധിച്ച് വരികയാണ്.
മുന്‍ സിമി പ്രവര്‍ത്തകരുള്‍പ്പെടെ നൂറോളം പേരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എ.ടി.എസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ സ്ഫോടനത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി ഇന്ന് മരിച്ചു. സൈഫി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാബു റാവുവാണ് മരിച്ചത്. ഇതോടെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: