അച്യുതാ�നന്ദാ ഗോവിന്ദാ നാമത്രിതയ രൂപിണീ
ധന്വന്തരീ മന്ത്രരൂപാ ആരോഗ്യക്ഷേമദായിനീ
അച്യുതാ – ച്യുതിയില്ലാത്തവള്‍, നാശവും ക്ഷയവും ഇല്ലാത്തവള്‍. അച്യുതഃ എന്നത് മഹാവിഷ്ണുവിന്റെ പര്യായമാണ്. അച്യുതന്‍ ദേവിയുടെ ഒരു രൂപമാണെന്ന സങ്കല്‍പത്തില്‍ ‘അച്യുതാ’ എന്ന സ്ത്രീലിംഗ രൂപം പ്രയോഗിച്ചിരിക്കുന്നു.
അനന്താ – അവസാനമില്ലാത്തവള്‍. ഉത്പത്തിയും നാശവും ഇല്ലാത്തവള്‍ അനന്തഃ എന്ന പദം ആദിശേഷനായ സര്‍പ്പരാജാനെക്കുറിക്കുന്നു. വിഷ്ണു പര്യായമായും പ്രയോഗം. അതിന്റെ സ്ത്രീലിംഗരൂപമാണ് അനന്താ. അനന്തനായ ആദിശേഷന്‍ ആദിലക്ഷ്മിയുടെ ഒരു രൂപമാണെന്ന സങ്കല്‍പത്തിലണ് ഈ നാമം.
ഗോവിന്ദാ – ഗോവിന്ദഃ എന്ന പദത്തിന്റെ സ്ത്രീലിംഗ രൂപം. ഗോവിന്ദന്‍ എന്ന പദത്തെ അനേകം രീതിയില്‍ വ്യാഖ്യാനിക്കാം. വിഷ്ണുവിന്റെ പ്രത്യേകിച്ച് ശ്രീകൃഷ്ണന്റെ, പര്യായമായി അധികം പ്രയോഗം. വരാഹാവതാരത്തില്‍ ഗോവിന്ദനെ (ഭൂമിയെ) ഉദ്ധരിച്ചതുകൊണ്ടും ഗോമാതാവായ കാമധേനുവിന് ഐശ്വര്യം കൊടുത്തതുകൊണ്ടും സ്വര്‍ഗ്ഗത്തെ രക്ഷിച്ചതുകൊണ്ടും വേദങ്ങളെ വീണ്ടെടുത്തുകൊണ്ടും ഗോക്കളെ മേച്ചുനടന്നതുകൊണ്ടും മറ്റു പലതരത്തിലും വിഷ്ണു ഗോവിന്ദനാണ്. വിഷ്ണു ഭഗവാനെ ദേവിയുടെ ഒരു രൂപമായി സങ്കല്‍പിച്ച് ‘ഗോവിന്ദാ’ എന്നുനാമം.
നാമത്രിതയരൂപിണീ – അച്യുത, അനന്ത, ഗോവിന്ദ എന്ന് മൂന്നുപദങ്ങള്‍ ചേര്‍ന്ന മന്ത്രത്തെ നാമത്രിതയ മഹാമന്ത്രം എന്നുപറയാറുണ്ട്. ‘ അച്യുതാനന്ദ ഗോവിന്ദ നാമോച്ചാരണ ഭേഷജാത് നശ്യന്തി സകലാഃ രോഗാഃ സത്യം സത്യം വദാമ്യഹം” എന്ന് ആപ്തവാക്യം. ഇത് സാധൂകരിക്കുന്ന ഒരു സന്ദര്‍ഭം ലളിതോപാഖ്യാനത്തിലുണ്ട്. ലളിതാദേവി ഭണ്ഡാസുരനുമായുള്ള യുദ്ധത്തില്‍ മുറിവേറ്റ് അവശരായ ശക്തിസേനാംഗങ്ങള്‍ക്ക് നാമത്രിതയമഹാമന്ത്രം കൊണ്ട് ശരീരസൗഖ്യം വരുത്തിക്കൊടുത്തതായി പറയുന്നു. അച്യുത, അനന്ത, ഗോവിന്ദ എന്ന മൂന്നുപദങ്ങള്‍ ചേര്‍ന്ന മന്ത്രത്തെ നാമത്രിതയ മഹാമന്ത്രം എന്നുപറയാറുണ്ട്. ‘അച്യുതാനന്ത ഗോവിന്ദനാമോച്ചാരണ ഭേഷജാത്നശ്യന്തി സകലാഃ രോഗാഃ സത്യം സത്യം വദാമ്യഹം.” എന്ന് ആപ്തവാക്യം. ഇത് സാധൂകരിക്കുന്ന ഒരു സന്ദര്‍ഭം ലളിതോപാഖ്യാനത്തിലുണ്ട്. ലളിതാദേവി ഭണ്ഡാസുരനുമായുള്ള യുദ്ധത്തില്‍ മുറിവേറ്റ് അവശരായ ശക്തിസേനാംഗങ്ങള്‍ക്ക് നാമത്രിതയമഹാമന്ത്രം കൊണ്ട് ശരീരസൗഖ്യം വരുത്തിക്കൊടുത്തതായി പറയുന്നു. അച്യുത, അനന്ത, ഗോവിന്ദ എന്നമൂന്നുനാമങ്ങളുള്ള രോഗഹരമന്ത്രത്തിന്റെ ദേവത വിഷ്ണുവിന്റെ ഒരു രൂപമായ ധന്വന്തരിയാണ്.
ഈ മാലാമന്ത്രത്തിന് രണ്ട് രൂപങ്ങളുണ്ട്. “അച്യുതാനന്ത ഗോവിന്ദ വിഷ്ണോ നാരായണാമൃത രോഗാന്‍ മേനാശയാശേഷാന്‍ ആശു ധന്വന്തരേഹരേ” എന്ന് ഒരു രൂപം. എന്റെ എല്ലാ രോഗങ്ങളും മാറ്റിത്തരേണമേ എന്ന് ഹരിയായ ധന്വന്തരിയോട് അപേക്ഷിക്കുന്നതാണ് ഈ മന്ത്രം. “അച്യുതാനന്ദ ഗോവിന്ദ വിഷ്ണോ ധന്വന്തരേഹരേ വാസുദേവാഖിലാനസ്യ രോഗാന്‍ നാശയ നാശയ” എന്നു മറ്റൊരു രൂപം ഈയാളുടെ എല്ലാ രോഗങ്ങളും മാറ്റിക്കൊടുക്കണേ എന്ന് മറ്റൊരാള്‍ക്കുവേണ്ടി അഭ്യര്‍ത്ഥിക്കുന്നതാണ് രണ്ടാമത്തെ രൂപം. ആദ്യത്തേതുകൊണ്ട് ജപിക്കുന്നയാളിന്റെ രോഗം മാറഉം. രണ്ടാമത്തേതുകൊണ്ട് മറ്റൊരാളിന്റെ രോഗം മാറ്റാം. ഈ മന്ത്രങ്ങള്‍ക്ക് ഗുരു ഉപദേശവും പുരശ്ചരണാദി ചടങ്ങുകളും അത്യാവശ്യമല്ല. ദേവിയെ ഗുരുവായി സങ്കല്‍പിച്ചം ഭക്തിയോടെ ധന്വന്തരീ ദേവനെ ധ്യാനിച്ചു ചൊല്ലിയാല്‍ കാലമൃത്യുപോലും ഒഴിവാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
ധന്വന്തരീമന്ത്രരൂപാ – ധന്വന്തരീ മന്ത്രരൂപാ ധന്വന്തരീമന്ത്രങ്ങള്‍ പലതുണ്ട്. നാമത്രിതയ മഹാമന്ത്രം അതില്‍ ഒന്നാണ്. എല്ലാ ധന്വന്തരീമന്ത്രങ്ങളും ദേവീരൂപമാണ്. സാധാരണക്കാരായ വായനക്കാര്‍ക്ക് മുന്‍പറഞ്ഞ നാമത്രിതയം പോലെ ഉപയോഗിക്കാവുന്ന മറ്റൊരു മന്ത്രമാണ് ബാലാ ധന്വന്തരീമന്ത്രം. “ഐം ക്ലീ സൗഃ” എന്ന ബാലമന്ത്രത്തെക്കുറിച്ച് മുന്‍പ് പറഞ്ഞു. ബാലമന്ത്രം കൊണ്ട് ഏതു ദേവനെയോ ദേവിയെയോ ആരാധിക്കാം. ബാലസുബ്രഹ്മണ്യമന്ത്രം, ബാലവൈദ്യനാഥമന്ത്രം തുടങ്ങിയവ ഉദാഹരണം. ബാലധന്വന്തരീമന്ത്രം “ഐം ക്ലീം സൗഃ ധന്വന്തരയേനമഃ” എന്നാണ്. ഇതും ദേവിയെ ഗുരുവായി സങ്കല്‍പിച്ചുകൊണ്ട് ഭക്തിപൂര്‍വ്വം ജപിച്ചാല്‍ രോഗശാന്തിയുണ്ടാകും.
ആരോഗ്യക്ഷേമദായിനീ – ആരോഗ്യവും ക്ഷേമവും തരുന്നവള്‍. നാമാത്രിതയമഹാമന്ത്രം, ബാലധന്വന്തരിമന്ത്രം തുടങ്ങിയ മന്ത്രങ്ങളിലൂടെ ഭക്തര്‍ക്ക് ആരോഗ്യവും ക്ഷേമവും നല്‍കുന്നവള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: