പത്തനംതിട്ട: ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തില്‍ സ്പര്‍ശിച്ചെന്ന കേസില്‍ കന്നട നടി ജയമാലയടക്കം മൂന്നുപേര്‍ക്കു സമന്‍സ് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടു. റാന്നി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
ഒന്നാം പ്രതി ജയമാല, രണ്ടാം പ്രതി പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണ പണിക്കര്‍, മൂന്നാംപ്രതി മാനേജര്‍ രഘുപതി എന്നിവര്‍ കോടതിയില്‍ നേരീട്ട് ഹാജരാവണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2006 ല്‍ ദേവപ്രശ്നം വച്ചതിനെത്തുടര്ന്നാണു വിവാദം ഉടലെടുത്തത്.
ശബരിമലയില്‍ സ്ത്രീ സാന്നിധ്യമുണ്ടായെന്ന് പ്രശ്നത്തില്‍ കണ്ടെന്നു വാര്‍ത്ത വന്നു. ഇതോടെയാണു ജയമാല രംഗത്തു വന്നത്. 1987ല്‍ താന്‍ ശബരിമലയില്‍ പ്രവേശിച്ചെന്നും അയ്യപ്പ വിഗ്രഹത്തില്‍ സ്പര്‍ശിച്ചെന്നുമായിരുന്നു അവകാശ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: