കൊച്ചി: സംസ്ഥാനത്ത് ക്വട്ടേഷന്‍ സംഘങ്ങള്‍ കൂടുന്നതില്‍ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. ഇവരെ അടിച്ചമര്‍ത്തേണ്ട സമയം അതിക്രമിച്ചുവെന്നും കോടതി നിരീക്ഷിച്ചു. മാധ്യമപ്രവര്ത്തകന് വി.ബി. ഉണ്ണിത്താനെ ആക്രമിച്ച കേസിലെ നാല് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.
നാല് പ്രതികളുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഡി.വൈ.എസ്.പി സന്തോഷ് നായര്‍, കൂട്ടുപ്രതിയും ഗൂണ്ട നേതാവുമായ കണ്ടെയ്നര്‍ സന്തോഷ് തുടങ്ങിയവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
സംസ്ഥാനത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണെന്നും കോടതി ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ വ്യക്താമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: