ചമാന്: തെക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ഒരു വീട്ടിലുണ്ടായ സ്ഫോടനത്തില്‍ നാലു പേര് മരിച്ചു. പത്തു പേര്‍ക്കു പരുക്ക്. അഫ്ഗാന് അതിര്‍ത്തിയോടു ചേര്‍ന്ന ചമാന് നഗരത്തിലാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത് അഫ്ഗാന് അഭയാര്‍ഥികളെന്ന് പാക് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഹബീബുള്ള ഖാന് കുന്ദി പറഞ്ഞു. അഭയാര്‍ഥികള്‍ താമസിച്ചിരുന്ന വീട്ടിലാണു സ്ഫോടനമുണ്ടായത്. ഇവര്‍ ശേഖരിച്ച വെടിക്കോപ്പുകള്‍ പൊട്ടിത്തെറിച്ചാണു സ്ഫോടനം നടന്നതെന്നാണ് സംശയം.
അഫ്ഗാനില്‍ നിന്നു പാക്കിസ്ഥാനിലേക്കുള്ള പ്രധാന പ്രവേശന കവാടമാണു ചമാന് നഗരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: