കണ്ണൂര്‍: ശ്രീ പത്മനാഭ സ്വാമിയുടെ പേരില്‍ തിരുവിതാംകൂര്‍ രാജകുടുംബം ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റ് ഉടന്‍ പുനഃസ്ഥാപിക്കും. കണ്ണൂരില്‍ നടന്ന ബാലഗോകുലം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവെ എന്‍ഡോവ്മെന്റ് പുനഃസ്ഥാപിക്കണമെന്ന് പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭന് ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സാംസ്കാരിക മന്ത്രി കെ.സി.ജോസഫാണ് ഈ വര്‍ഷം തന്നെ എന്‍ഡോവ്മെന്റ് പുനഃസ്ഥാപിക്കുമെന്ന് വ്യക്തമാക്കിയത്. കഴിഞ്ഞ ഇടത് മുന്നണി സര്‍ക്കാരാണ് ‘മതേതരവിരുദ്ധം’ എന്ന കാരണത്താല്‍ ശ്രീപത്മനാഭ എന്‍ഡോവ്മെന്റ് നിര്‍ത്തലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: