കൊച്ചി: സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുകള്‍ക്ക് പ്രവേശന പരീക്ഷ നടത്താമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ പ്രവേശനം കേസിലെ അന്തിമ വിധിക്ക് വിധേയമായിരിക്കും. മുഹമ്മദ് കമ്മിറ്റി ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നും ഹൈക്കൊടതി നിരീക്ഷിച്ചു.
സര്‍ക്കാരുമായി ധാരണയിലെത്തിയ പതിനൊന്ന് മെഡിക്കല്‍ മാനേജുമെന്റുകള്‍ നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് സ്റ്റേ അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. എന്നാല്‍ സ്റ്റേ അനുവദിക്കാന്‍ കോടതി തയാറായില്ല. നാളെ നിശ്ചയിച്ചതുപോലെ തന്നെ പ്രവേശന പരീക്ഷ നടത്തുന്നതിന് കോടതി അംഗീകാരം നല്‍കുകയായിരുന്നു.
പരിക്ഷയുടെ ഫലം സുപ്രീംകോടതി നിര്‍ദ്ദേശം അനുസരിച്ച് 20 ന് മുമ്പ് പ്രസിദ്ധീകരിക്കണം. എന്നാല്‍ പ്രവേശനം നടത്തണമെങ്കില്‍ കോടതിയുടെ അനുമതി വേണമെന്നും ഹൈക്കോടതി സിംഗിള്‍ ബഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റി അധികാരം അടിയറവ് വയ്ക്കുകയായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു.
ഉത്തരവാദിത്വം നിറവേ പകരം വെറും കാശ്ചക്കാരായി മുഹമ്മദ് കമ്മിറ്റി നിന്നത് ശരിയല്ലെന്നും ജസ്റ്റിസ് ആന്റണി ഡോമിനിക് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: