കണ്ഡഹാര്‍: അഫ്ഗാനില്‍ പ്രവിശ്യാ ഗവര്‍ണര്‍ ബോംബാക്രമണത്തില്‍ നിന്ന് കഷ്ടിച്ചു രക്ഷപെട്ടു. അഫ്ഗാനിലെ ഹെല്‍മണ്ട് പ്രവിശ്യാ ഗവര്‍ണര്‍ ഗുലാബ് മംഗളിന്റെ വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണം നടന്നത്.
പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ സഹോദരന് അഹമ്മദ് വാലി കര്‍സായിയുടെ ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ഗുലാബ് മംഗള്‍. ആക്രമണത്തില്‍ ഗവര്‍ണര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
അഹമ്മദ് വാലി കൊല്ലപ്പെട്ട കാണ്ഡഹാര്‍ പ്രദേശത്തു തന്നെയാണ് ബോംബാക്രമണം നടന്നത്. റിമോര്‍ട്ട് കണ്ട്രോള് ഉപയോഗിച്ചാണ് ബോംബ് പൊട്ടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: