കറുകച്ചാല്‍: ബസുകളുടെ മത്സര ഓട്ടവും മറ്റു വാഹനങ്ങളുടെ അമിതവേഗതയും അപകടഭീഷണിയാകുന്നു. കെ.എസ്.ടി.പി. റോഡ് വീതികൂട്ടി നന്നാക്കിയതോടെ വാഹനങ്ങള്‍ യാതൊരു മാനദണ്ഡങ്ങളുമില്ലാതെയാണ് അമിത വേഗത്തില്‍ പോകുന്നത്. നിരവധി അപകടങ്ങളും അപകടമരണങ്ങളും ഈ അടുത്തനാളിലായി നടന്നിട്ടുണ്ട്. ഒടുവില്‍ നടന്നത് നടക്കപ്പാടത്ത് ബസും ടിപ്പറും കൂട്ടിയിടിച്ച് നിരണം സ്വദേശിയായ യുവാവും മരിച്ചു. ഓരോ ദിവസവും ചെറിയ അപകടമെങ്കിലും ഈ റോഡില്‍ നടക്കുന്നുണ്ട്. ബസുകളുടെ മത്സരഓട്ടത്തിന് ഒരു കുറവുമില്ല. ബസുകള്‍ സമയക്ളിപ്തതയും പാലിക്കാറില്ല. കിഴക്കന്‍ മേഖലയില്‍ നിന്നു വരുന്ന ബസുകള്‍ മിക്കതും ധൃതിയായതുകൊണ്ട് കറുകച്ചാല്‍ ബസ്സ്റ്റാണ്റ്റിലും കയറാറില്ല. ഇതു കാരണം ബസില്‍ കയറാന്‍ സ്റ്റാണ്റ്റില്‍ നിന്നും റോഡിലേക്ക് യാത്രക്കാര്‍ ഓടിപ്പോകേണ്ടതായും വരുന്നുണ്ട്. ടിപ്പറുകളുടെ മരണപ്പാച്ചിലും കുറവല്ല. മാടപ്പള്ളി മേഖലയിലെ കുന്നിടിച്ചു മണ്ണു കടത്തി കഴിഞ്ഞതോടെ കറുകച്ചാല്‍, നെടുംകുന്നം, കങ്ങഴ എന്നീ പ്രദേശത്തും മണ്ണുമാഫിയാകള് പിടിമുറുക്കിയതോടെ ഈ പ്രദേശങ്ങളില്‍ നിന്നും നൂറുകണക്കിനു ടിപ്പറുകളാണ് മണ്ണുമായി ചങ്ങനാശ്ശേരി-വാഴൂറ്‍ റോഡിലൂടെ അമിതവേഗതയില്‍ കടന്നുപോകുന്നത്. ധൃതി പിടിച്ചുപോകുന്നതു കാരണം കറുകച്ചാലിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റിണ്റ്റെ നിയന്ത്രണവും പാലിക്കാറില്ല. കവലയില്‍ ട്രാഫിക് പോലീസുകാരില്ലെങ്കില്‍ ഒരു ട്രാഫിക് നിയന്ത്രണവും പാലിക്കാതെയാണ് വാഹനങ്ങള്‍ കണ്ണുവെട്ടിച്ചു കടന്നു കളയുന്നത്. ഇതില്‍ മദ്യപിച്ചു വാഹനമോടിക്കുന്നവരുടെ എണ്ണവും കുറവല്ല. വാഴൂറ്‍ റോഡിലെ വാഹനങ്ങളുടെ അമിതവേഗത ഒഴിവാക്കാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: