കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ സ്വകാര്യബസുകളുടെ മിന്നല്‍ പണിമുടക്ക്. സ്വകാര്യബസ് സമരത്തിനിടെ കസ്റ്റഡിയില്‍ എടുത്ത ബസുകള്‍ പോലീസ് വിട്ടുകൊടുത്തില്ലെന്ന് ആരോപിച്ചാണ് പണിമുടക്ക്.
കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നു സര്‍വീസ് നടത്തുന്ന ബസുകളാണു പണിമുടക്കുന്നത്. പോലീസ് ബസുകള്‍ പിടിച്ചെടുത്തു സര്‍വീസ് നടത്താന്‍ ശ്രമിച്ചതു തടഞ്ഞ ജീവനക്കാരെ കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച യാത്രക്കാരനെ ബസ് ഡ്രൈവര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് സമര കാരണം. പെട്ടെന്നുണ്ടായ പണിമുടക്ക് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: