ചെറുപുഴ: തെരഞ്ഞെടുക്കപ്പെട്ട മണ്ഡലം പ്രസിഡണ്ടിനെ അറിയിക്കാതെ പുതിയ മണ്ഡലം പ്രസിഡണ്ടിനെ നിയമിച്ചതിനെ ചൊല്ലി മലയോരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ട് തട്ടിലായി. ചെറുപുഴ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട റോഷി ജോസിനെ അറിയിക്കാതെ കഴിഞ്ഞദിവസം കാവാലം തങ്കച്ചനെ പുതിയ പ്രസിഡണ്ടായി ഡിസിസി പ്രസിഡണ്ട് നിയമിച്ചതാണ് വിവാദത്തിന് കാരണമായത്. ഡിസിസി പ്രസിഡണ്ടിണ്റ്റെ ഏകാധിപത്യ നടപടിക്കെതിരെ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ യോഗം ചേര്‍ന്ന് കെപിസിസി പ്രസിഡണ്ടിന് പരാതി നല്കി. കുറേക്കാലം പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ റിബലായി പത്രിക നല്കിയ കാവാലം തങ്കച്ചനെ മണ്ഡലം പ്രസിഡണ്ട് ആക്കരുതെന്നാണ് ഭൂരിപക്ഷം കോണ്‍ഗ്രസുകാരും പറയുന്നത്. എന്നാല്‍ മലയോരത്തെ ഒരു കെപിസിസി മെമ്പറുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണത്രെ തങ്കച്ചനെ മണ്ഡലം പ്രസിഡണ്ടാക്കിയത്. സംഭവം വിവാദമായതോടെ മലയോരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് യോഗങ്ങള്‍ നടത്തുകയാണ്. വിവിധ പോഷക സംഘടനകളുടെ നേതൃത്വത്തില്‍ ഡിസിസി പ്രസിഡണ്ടിണ്റ്റെ നടപടിക്കെതിരെ കെപിസിസിക്ക് പരാതി നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: