ചോദ്യം ചെയ്യാതെ വിശ്വസിക്കുവാനോ എന്നെ മാത്രം ആരാധീക്കുവാനോ എന്നെ മാത്രം ഭയപ്പെട്ടനുസരിക്കുവാനോ മേറ്റ്ല്ലാം മതവിശ്വാസ ആചരാങ്ങള് ഉപേക്ഷിച്ച് ഞാന്‍ പറയുന്നതും കല്പിക്കുന്നതും മാത്രം ശരിയെന്നോ ഭാരതീയ ഋഷിവര്യന്മാരോ അവതരാങ്ങളോ അരുളിചെയ്തിട്ടില്ല.
ശാസ്ത്രമാണ് പ്രമാണമെന്നും അനുഭവം കൊണ്ട് പഠിച്ചതും നന്മകള് അറിഞ്ഞതുമാണ് അനുശാസിക്കേണ്ടതെന്നും നിരന്തരം പരീക്ഷിച്ചതിന് ശേഷമേ പ്രോയഗിക്കാവൂ എന്ന ശ്രേഷ്ഠന്മാരുടെ ഉപദേശം മഹത്തരമാണെന്നും അച്ഛന് കുഴിച്ച കിണറില്‍ ഇപ്പോള്‍ ഉപ്പുവെള്ളമാണെങ്കില്‍ അച്ഛനോട് ആദരവുകാണിക്കാന്‍ ഉപ്പുവെള്ളം കുടിക്കേണ്ടതില്ല എന്നും പറഞ്ഞ ദേശത്തില്‍ നിലനിന്നിരുന്ന ശാസ്ത്രീയ വീക്ഷണം.
ഈശ്വരവിശ്വാസിയോ നിരീശ്വരവാദിയോ ശാസ്ത്രീയവാദിയോ ആത്മീയവാദിയോ ക്ഷേത്രത്തില്‍ പോകാത്തവനോ ..ഇവര്‍ക്കെല്ലാം അവനവന്റെ യുക്തംപോലെ ജീവിയ്ക്കാന്‍ സ്വാതന്ത്ര്യം തരുന്ന ഒരേ ഒരു ധര്‍മമാണ് സനാതനധര്‍മം. മറ്റൊരുധര്മത്തിനും അവകാശപ്പെടാന്‍ പറ്റാത്ത സ്വാതന്ത്ര്യം വ്യക്തിയ്ക്ക് സനാതനധര്‍മം നല്കുന്നു.
അറിവും വൈരാഗ്യവും ഉണ്ടാകുവാനുള്ള മാര്‍ഗങ്ങളാണെന്നും പുരാണത്തിലുള്ളത് കണ്ണുമടച്ച് വിശ്വസിക്കേണ്ടതില്ലെന്നും പുരാണരചയിതാക്കള്‍തന്നെ എഴുതിയ ദേശമാണ് ഭാരതം. ഭഗവത്ഗീത മുഴുവനും ഉപദേശിച്ച് വിമര്ശനബുദ്ധ്യാവിശകലനം ചെയ്തുമാത്രം സ്വീകരിച്ചാല്‍ മതി എന്നുപദേശിച്ച് ശ്രീകൃഷ്ണന് ജന്മം നല്കിയതും നമ്മുടെ മാതൃഭൂമിയാണ്.
ഡോ.എന്‍ .ഗോപാലാകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: