കൊച്ചി: പോലീസുകാരുടെ കൂട്ട സ്ഥലം മാറ്റ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിലവിലെ സ്ഥിതി തുടരാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാരിന്റെ നടപടിക്കെതിരെ കണ്ണുര്‍, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 71 പോലീസുകാരാണ് ഹൈക്കോടതിയെ സമീപിച്ചത്.
സ്ഥലം മാറ്റത്തിന് നേരത്തെ സ്റ്റേ അനുവദിച്ച കോടതി കേസ് തീര്‍പ്പാക്കിക്കൊണ്ടുള്ള അന്തിമ ഉത്തരവാണ് ഇന്ന് പുറപ്പെടുവിച്ചത്. പൊതു താത്പര്യം മുന്‍ നിര്‍ത്തിയാണ് സ്ഥലം മാറ്റമെന്നും അച്ചടക്കമുള്ള സേനയായ പോലീസില്‍ സ്ഥലം മാറ്റം നടപ്പാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നുമുള്ള സര്‍ക്കാര്‍ വാദങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചില്ല.
ഭരണപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി കൂട്ടം സ്ഥലം മാറ്റം എന്ന വാദം അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഒരു മാസത്തിനുള്ളില്‍ സ്ഥലം മാറ്റ ഉത്തരവ് പുനപരിശോധിച്ചുകൊണ്ടുള്ള നടപടി ഉണ്ടാവണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: