ഡെമോപൊലീസ്: യു.എസിലെ അല്‍ബാമ സ്റ്റേറ്റില്‍ ചെറുവിമാനം തകര്‍ന്നുവീണ് അഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു. സെസ്ന സി 421 വിമാനത്തിന്റെ ഒരു എഞ്ചിന് പ്രവര്‍ത്തനരഹിതമായതാണ് അപകടകാരണം.
സെന്റ് ലൂയിസില്‍ നിന്ന് ഫ്ലോറിഡയില്‍ പോകുകയായിരുന്ന വിമാനം ഡെമോപൊലീസ് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ഒരുങ്ങുമ്പോഴായിരുന്നു അപകടം. വിമാനത്താവളത്തിന് മൂന്നുകിലോമീറ്റര്‍ അകലെയായിരുന്നു വിമാനം തകര്‍ന്നുവീണത്.
1978ല്‍ നിര്‍മ്മിച്ചതാണ് വിമാനമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: