സ്വന്തം ലേഖകന്‍കണ്ണൂറ്‍: മലയാളത്തിണ്റ്റെ ഹൃദയം തൊട്ടറിഞ്ഞ തുഞ്ചത്താചാര്യണ്റ്റെ അക്ഷര മണ്ണായ തുഞ്ചന്‍പറമ്പില്‍ത്തന്നെ നിര്‍ദ്ദിഷ്ട മലയാള സര്‍വ്വകലാശാല സ്ഥാപിക്കണമെന്നും ഉപാധികളില്ലാതെ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കണമെന്നും ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാറിനോടാവശ്യപ്പെട്ടു. മലയാളിയുടെ സംസ്കാരവും സാമൂഹികവുമായ തനിമ നിലനിര്‍ത്താന്‍ ബോധനമാധ്യമം മാതൃഭാഷയില്‍ അധിഷ്ടിതമാക്കണം. മലയാളം പ്രഥമ ഭാഷയാക്കുകയെന്നത് അഭിമാനിക്കാവുന്ന തീരുമാനമാണ്. കേരളത്തിലെ ഇംഗ്ളീഷ് മീഡിയം ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാലയങ്ങളിലും ഭാഷാപഠനം സാധുകമാക്കണം. എന്നാല്‍ അതിര്‍ത്തി ജില്ലകളില്‍ അവരുടെ മാതൃഭാഷയില്‍ത്തന്നെ പഠനം നടത്താനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ജീവിതത്തിണ്റ്റെ സമസ്ത മേഖലകളിലും ഭാരതീയനെ കേരളത്തനിമയോടെ ആവിഷ്കരിക്കാന്‍ ബാലഗോകുലത്തിണ്റ്റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. കേരളീയരുടെ ജീവിതത്തെ അലട്ടുന്ന വിവിധ പ്രശ്നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരം ഇതുമാത്രമാണെന്നും പ്രമേയം നിര്‍ദ്ദേശിച്ചു. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന എല്ലാ നീക്കങ്ങള്‍ക്കും ബാലഗോകുലത്തിണ്റ്റെ സര്‍വ്വ പിന്തുണയും ഉണ്ടാകുമെന്നും പ്രമേയം ചൂണ്ടിക്കാട്ടി. ബാലഗോകുലം സംസ്ഥാനസമിതിയുടെ പുതിയ ഭാരവാഹികളായി സി.ശ്രീധരന്‍ മാസ്റ്റര്‍-രക്ഷാധികാരി, പി.എം.ഗോപി-സഹരക്ഷാധികാരി, ടി.പി.രാജന്‍ മാസ്റ്റര്‍-അധ്യക്ഷന്‍, പി.കെ.വിജയരാഘവന്‍(ആലുവ), ഡി.നാരായണശര്‍മ്മ(തിരുവനന്തപുരം), ഡോ.ആര്‍.ജഗദംബിക(ആലുവ)-ഉപാധ്യക്ഷന്‍മാര്‍, വി.ഹരികുമാര്‍(തിരുവനന്തപുരം)-പൊതുകാര്യദര്‍ശി, കെ.കൃഷ്ണകുമാര്‍(തൃശൂറ്‍), പി.വി.അശോകന്‍(ആലുവ), കെ.പി.ബാബുരാജ് മാസ്റ്റര്‍(ഒറ്റപ്പാലം), വി.ജെ.രാജ്മോഹന്‍(ചെങ്ങന്നൂറ്‍),-കാര്യദര്‍ശിമാര്‍, വി.വി.പ്രദീപ് കുമാര്‍(ആലുവ)-സംഘടനാ കാര്യദര്‍ശി, എം.സുനില്‍ കുമാര്‍(പെരുമ്പാവൂറ്‍)-ഖജാന്‍ജി, പി.സ്മിത ടീച്ചര്‍(വടകര)-ഭഗിനി പ്രമുഖ്, ഒ.കെ.രജീഷ്, പ്രൊഫ.സിഎന്‍.പുരുഷോത്തമന്‍, എസ്.സുനില്‍ കുമാര്‍, എം.എ.അയ്യപ്പന്‍ മാസ്റ്റര്‍, കെ.സി.മോഹനന്‍, സി.സി.ശെല്‍വന്‍, എന്‍.ഹരീന്ദ്രന്‍ മാസ്റ്റര്‍, സി.അജിത്ത്-നിര്‍വാഹക സമിതി അംഗങ്ങള്‍, കെ.അശോകന്‍, കെ.മോഹന്‍ദാസ്-പ്രത്യേക ക്ഷണിതാക്കള്‍, എം.ആര്‍.പ്രമോദ്-കാര്യാലയ കാര്യദര്‍ശി എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: