ബഹരംപോര്‍: പശ്ചിമബംഗാളിലെ രണ്ടു സര്‍ക്കാര്‍ ആശുപത്രികളില്‍ മൂന്നു ദിവസത്തിനുള്ളില്‍ 26 കുട്ടികള്‍ മരിച്ചതായി റിപ്പൊര്‍ട്ട്. ആരോഗ്യവകുപ്പ് മെഡിക്കല്‍ ഓഫിസര്‍ ഷാജഹാന് സിറാജ് ആണ് ഇക്കാര്യം അറിയിച്ചത്.
ബഹരംപോര്‍ ജില്ലാ ആശുപത്രിയില്‍ 16 ഉം ജന്ഗിപുര് സബ് ഡിവിഷനല്‍ ആശുപത്രിയില്‍ പത്തും കുട്ടികളാണ് മരിച്ചത്. ആശുപത്രിയുടെ ശോചനീയാവസ്ഥയാണ് മരണ കാരണമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. വിദഗ്ധ സംഘത്തെ സ്ഥലത്തേക്ക് അയച്ചതായി സിറാജ് അറിയിച്ചു.
മൃതദേഹങ്ങള്‍ ബിസി റോയി മെമ്മോറിയല്‍ ആശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: