മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ വാലെ ഡെ ചാല്കോയില് പതിനൊന്നു മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും. മയക്കുമരുന്നു മാഫിയകളുടെ സംഘര്‍ഷത്തില്‍ മരിച്ചവരാണ് ഇവരെന്നാണ് കരുതുന്നത്.
വിജനമായ സ്ഥലത്ത് വെടിയേറ്റ നിലയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. മൃതശരീരങ്ങള്‍ക്കൊപ്പം ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും കണ്ടെത്തി. കൊലപാതകങ്ങള്‍ നടത്തിയ ശേഷം വിജനസ്ഥലത്ത് കൊണ്ടുവന്ന് മൃതശരീരങ്ങള്‍ ഉപേക്ഷിച്ചതാകാമെന്ന് പോലീസ് പറഞ്ഞു.
2006 ഡിസംബറിനു ശേഷം മെക്സിക്കോയിലുണ്ടായ മയക്കുമരുന്നു സംഘടനത്തില്‍ 40,000 പേരാണു കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: