തൃശൂര്‍ : സംസ്ഥാന ബജറ്റില്‍ ജില്ലയെ അവഗണിച്ചതില്‍ പ്രതിഷേധം ശക്തമാവുന്നു. മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. മന്ത്രി എന്ന നിലയില്‍ ബജറ്റിനെ അനുകൂലിക്കുന്നുവെങ്കിലും ബജറ്റ് നിരാശയും അവഗണിക്കപ്പെതുമാണെന്ന് സി.എന്‍. പറഞ്ഞു. ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങളെ തകിടം മറിക്കുന്ന ബജറ്റാണ് കെ.എം.മാണി അവതരിപ്പിച്ചതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. ബി.ഗോപാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. ബജറ്റ് അവതരണത്തിന് ശേഷം ഒന്നും ലഭിച്ചില്ല എന്നു പറഞ്ഞ് യുഡിഎഫ് എംഎല്‍എ മാര്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്.തൃശൂര്‍ നഗരത്തിന്റെ വികസനം പോലും വേണ്ട എന്ന തരത്തിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ബജറ്റിലൂടെ വ്യക്തമായിരിക്കുന്നത്. ലാലൂര്‍ പ്രശ്നത്തിന് കടക്കെണിയിലായ കാര്‍ഷിക സര്‍വകലാശാലയുടെ പുനരുദ്ധാരണത്തിനും മുസരിസ് പദ്ധതിക്കുമൊന്നും പണം നീക്കിവെക്കാതെയാ ണ് ബജറ്റ് അവതരിപ്പിച്ചത്.
ഇത് ജില്ലയില്‍ നിന്നുള്ള എംഎല്‍എ മാരുടെ വീഴ്ചയാണ്. ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ജില്ലയിലെ എംഎല്‍എ മാര്‍ പരാജയപ്പെട്ടുവെന്നും ബജറ്റിലൂടെ വ്യക്തമായതായും ഗോപാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജില്ലയുടെ വികസന സങ്ക ല്‍പ്പങ്ങളെ അട്ടിമറിക്കുന്നതാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജേറ്റ്ന്ന് സി.പി.എം ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍ പറഞ്ഞു. തൃശൂരിനോട് കാണിച്ച അവഗണന ജനങ്ങളോടുള്ള വെല്ലുവിളിയെന്നും മൊയ്തീന്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. ബജറ്റിനെതിരെ വ്യാപാര വ്യവസായ മേഖലയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: