കൊച്ചി: ബജറ്റിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാല്‍ തിരുത്തുമെന്നു ധനമന്ത്രി കെ.എം. മാണി അറിയിച്ചു. ബജറ്റില്‍ അസന്തുലിതാവസ്ഥ ഇല്ല. ആവശ്യമെങ്കില്‍ പിന്നീടു കൂട്ടിച്ചേര്‍ക്കല്‍ നടത്താന്‍ തയാറാണ്. ആര്‍ക്കെങ്കിലും പരാതിയിലുണ്ടെങ്കില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും.
ഇപ്പോഴത്തെ വിമര്‍ശങ്ങള്‍ക്കു പിന്നില്‍ തെറ്റിദ്ധാരണ മാത്രമാണ്. പ്ലാന്‍ പദ്ധതികള്‍ എത്തുന്നതോടെ എല്ലാം മേഖലയ്ക്കുമുള്ള ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കഴിയും. ബജറ്റ് ചര്‍ച്ചയില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്ന പോരായ്മകളും അഭിപ്രായങ്ങളും ഉള്‍പ്പെടുത്തി വേണ്ട മാറ്റങ്ങള്‍ വരുത്തും.
ബജറ്റിനു മികച്ച അഭിപ്രായമാണു സംസ്ഥാനത്തെ ജനങ്ങള്‍ക്കുള്ളതെന്നും മാണി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: