കാസര്‍കോട്: ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും എക്സൈസ് വകുപ്പിണ്റ്റെ സഹകരണത്തോടെ മദ്യവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല ജനകീയ സമിതി യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ.എന്‍.സതീഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഭരണസമിതി, സന്നദ്ധ സംഘടനകള്‍, ക്ളബ്ബുകള്‍, എന്നിവയുടെ സഹകരണത്തോടെയാണ് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക. പരിപാടികളുടെ ഭാഗമായി മദ്യവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കും. റാലികളും സെമിനാറുകളും സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മല്‍സരങ്ങള്‍ സംഘടിപ്പിക്കും. സര്‍ക്കാറിണ്റ്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ പരമാവധി സ്കൂളുകളില്‍ ലഹരി വിരുദ്ധ ക്ളബ്ബുകള്‍ രൂപീകരിക്കും. വിദ്യാര്‍ത്ഥികളില്‍ മദ്യ മയക്കുമരുന്നുകള്‍ക്കെതിരെ പ്രത്യേക ബോധവല്‍ക്കരണം നടത്തി ഈ സന്ദേശം ഓരോ വീടുകളിലും എത്തിക്കും. അനധികൃത മദ്യം പിടികൂടാന്‍ എക്സൈസും പോലീസും സംയുക്തമായി റെയ്ഡുകള്‍ വ്യാപകമാക്കും. അനധികൃതമായി ചാരായ വില്‍പ്പന നടത്തുന്ന വിവരം എക്സൈസ് അധികൃതരെ ഫോണ്‍ മുഖേന അറിയിക്കാന്‍ യോഗം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇത്തരം രഹസ്യ വിവരം എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും ഈ വിവരം ഒരു കാരണവശാലും ചോര്ന്നുപോകുന്നതല്ലെന്നും അധികൃതര്‍ അറിയിച്ചു. വിവരങ്ങള്‍ നല്കുകയാണെങ്കില് ഉടന്‍ നടപടികള്‍ സ്വീകരിക്കും. വിവരമറിയിക്കുന്നവര്‍ പേരോ, വിലാസമോ വെളിപ്പെടുത്തേണ്ടതില്ല. എക്സൈസ് വിഭാഗത്തിണ്റ്റെ സ്ട്രൈക്കിംഗ് ഫോഴ്സിണ്റ്റെ04994 257060 എന്ന നമ്പറിലും അസി. എക്സൈസ് കമ്മീഷണറുടെ 9447374788 എന്ന നമ്പറിലും വിളിക്കാവുന്നതാണ്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വീടുകള്‍ ബാറുകളായി പ്രവര്‍ത്തിക്കുന്നതായി യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ പരാതിപ്പെട്ടു. ബീവറേജസ് കോര്‍പ്പറേഷണ്റ്റെ മദ്യഷാപ്പുകളില്‍ നിന്നും മദ്യം കൊണ്ടുവന്ന് വീടുകളില്‍ വില്‍പ്പന നടത്തിവരുന്നുണ്ട്. പനത്തടി, കളളാര്‍ തുടങ്ങിയ അതിര്‍ത്തി പഞ്ചായത്തുകളില്‍ കര്‍ണ്ണാടകയില്‍ നിന്നും മദ്യം കൊണ്ടുവന്നു വില്‍പ്പന നടത്തുന്നുണ്ട്. മധൂറ്, ചെങ്കള, പളളിരക്ക തുടങ്ങിയ പഞ്ചായത്തുകളിലും ചില വീടുകള്‍ കേന്ദ്രീകരിച്ച് മദ്യ വില്‍പ്പന നടത്തുന്നുണ്ട്. ചെറുപ്പക്കാരില്‍ മദ്യാസക്തി വര്‍ദ്ധിച്ചു വരുന്നതായി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. തൃക്കരിപ്പൂറ്‍, ചെറുവത്തൂറ്, റെയില്‍വേ സ്റ്റേഷനുകളിലും, ബസ്സ്റ്റാണ്റ്റുകളിലും രാത്രി കാലങ്ങളില്‍ പരസ്യമായി മദ്യ വില്‍പ്പന നടത്തുന്നതായും മദ്യപന്മാര് ജനങ്ങളെ ശല്യപ്പെടുത്തുന്നതായും അംഗങ്ങള്‍ പറഞ്ഞു. കോടോം-ബേളൂറ്‍, ബളാല്‍ പഞ്ചായത്തുകളില്‍ കോളനികള്‍ കേന്ദ്രീകരിച്ച് വ്യാജവാറ്റ് വ്യാപകമാണ്. പാണത്തൂരില്‍ എക്സൈസ് ചെക്ക്പോസ്റ്റും, വെളളരിക്കുണ്ടില്‍ എക്സൈസ് റെയിഞ്ച് ഓഫീസും വേണമെന്ന് യോഗം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ചാരായ കേസില്‍ പെടുന്ന പ്രതികളെ വിട്ടുകിട്ടാന്‍ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഇടപെടുകയില്ലെന്നും യോഗത്തില്‍ ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. യോഗത്തില്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കൃഷ്ണന്, എഡിഎം പി.കെ.സുധീര്‍ബാബു, അസി. എക്സൈസ് കമ്മീഷണര്‍ വി.വി.സുരേന്ദ്രന്, പഞ്ചായത്തു പ്രസിഡണ്ടുമാരായ എം.അബൂബക്കര്‍, കെ.കുഞ്ഞിരാമന്, നജ്മ അബ്ദുള്‍ ഖാദര്‍, സമിതി അംഗങ്ങളായ കെ.സുകുമാരന്‍, രവീന്ദ്രറാവു, രാധകൃഷ്ണ സൂര്‍ലു, ബാലകൃഷ്ണ വോര്‍ക്കുട്ലു, കെ.എം.മണി, എം.ബാബു, സിബിച്ചന് പുളിങ്കാലയില്‍, അഡ്വ.പി.പി.സിദ്ധിഖ്, വി.വി.കുമാരന്, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ടി.രാജു, വിനോദ് വി നായര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പഞ്ചായത്ത് ഭരണസമിതി പ്രതിനിധികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: