Categories: Kerala

‘ബി’ നിലവറ തുറക്കുന്നതിന്‌ സുപ്രീംകോടതി വിലക്ക്‌

Published by

കോട്ടയം: നഗരമധ്യത്തിലെ ജ്വല്ലറിയില്‍ നിന്നും തോക്കുചൂണ്ടി സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ പിടിയിലായ പ്രതികളെ മോഷണം നടന്ന സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തി. ഇന്നലെ ഉച്ചകഴിഞ്ഞ്‌ 2.25 ഓടെയാണ്‌ കുമരകത്ത്‌ വച്ച്‌ പിടിയിലായ മുരുകേശനെ തെളിവെടുപ്പിന്‌ കൊണ്ടുവന്നത്‌. അഞ്ച്‌ മിനിട്ട്‌ നേരം നടന്ന തെളിവെടുപ്പില്‍ ജ്വല്ലറിയിലെ സെയില്‍സ്മാനായ ബിജു മുരുകേശനെ തിരിച്ചറിഞ്ഞു. കടയ്‌ക്കുള്ളില്‍ രണ്ടു തവണ വെടിഉതിര്‍ത്ത സ്ഥലവും മുരുകേശന്‍ പോലീസിന്‌ കാണിച്ചുകൊടുത്തു. പിന്നീട്‌ തെളിവെടുപ്പ്‌ പൂര്‍ത്തിയാക്കിയശേഷം കോടതിയിലേക്ക്‌ കൊണ്ടുപോയി.

വൈകുന്നേരം 4.40ഓടെയായിരുന്നു രണ്ടാം പ്രതി ഇന്നലെ പിടിയിലായ മനോജ്‌ സേവ്യറെ കൊണ്ടുവന്നത്‌. സ്വര്‍ണം കവര്‍ന്ന കേസിലെ മുഖ്യപ്രതി എസ്റ്റേറ്റ്‌ ഉടമയും ഐ.ടി.ബിസിനസുകാരനുമായ എറണാകുളം ഇടപ്പള്ളി പോണേക്കര ഇന്ദിരാഭായി റോഡില്‍ കുരിശിങ്കല്‍ വീട്ടില്‍ മനോജ്‌ സേവ്യര്‍(36) ആണ്‌.

ഒന്നാം പ്രതിയും മുഖ്യസൂത്രധാരനും. ബിസിനസിലുണ്ടായ കടബാധ്യതയാണ്‌ എസ്റ്റേറ്റിലെ തൊഴിലാളിയെയും കൂട്ടി മോഷണത്തിനിറങ്ങാന്‍ ഇയാളെ പ്രേരിപ്പിച്ചത്‌.
മനോജിനെ കൊണ്ടുവരുമ്പോഴേക്കും ജ്വല്ലറിയുടെ പരിസരവും റോഡും ജനങ്ങളെ കൊണ്ട്‌ നിറഞ്ഞിരുന്നു. നാലുമണിയോടെ തെളിവെടുപ്പിന്‌ കൊണ്ടുവരുമെന്ന്‌ അറിയിച്ചതോടെ മാധ്യമപ്രവര്‍ത്തകര്‍ എത്തി. മാധ്യമ പ്രവര്‍ത്തകരെ കണ്ടാണ്‌ പ്രതിയെ കാണുന്നതിനായി ജനക്കൂട്ടം തിങ്ങിനിറഞ്ഞത്‌. മനോജിനെ പോലീസ്‌ വാഹനത്തില്‍ നിന്നും ഇറക്കിയതോടെ മുഖം കൈകൊണ്ട്‌ മറച്ചിരുന്നു. ഇതോടെ ജനങ്ങള്‍ ബഹളംവെയ്‌ക്കാന്‍ തുടങ്ങി. ബഹളത്തിനിടയിലും പോലീസ്‌ വളരെവേഗം പ്രതിയെ കടയ്‌ക്കുള്ളില്‍ എത്തിച്ചു. കടയ്‌ക്കുള്ളിലും കൈകൊണ്ട്‌ മുഖം മറച്ചത്‌ ഏറെ ബഹളത്തിന്‌ ഇടയാക്കി. ഇതിനിടെ തെളിവെടുപ്പ്‌ നടത്തിയശേഷം പോലീസ്‌ പ്രതിയുമായി മടങ്ങി. അവസാനം കടയുടമ മോഷ്ടാവിന്റെ കൈമാറ്റണമെന്ന്‌ പോലീസിനോട്‌ അഭ്യര്‍ത്ഥിച്ചതിന്‌ ശേഷമാണ്‌ ഒരു മിനിട്ട്‌ നേരത്തേക്ക്‌ കൈമാറ്റിയത്‌. പുറത്തേക്ക്‌ ഇറക്കുന്നതിനിടെ വീണ്ടും ബഹളം ആരംഭിച്ചു. മാധ്യമ പ്രവര്‍ത്തകരെ തടയാനും ക്യാമറ മറച്ചുപിടിക്കാനും പോലീസ്‌ ശ്രമിച്ചു.

ഇതോടെ മനോജ്‌ മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കാനും ശ്രമിച്ചു. ഇതില്‍ കലിപൂണ്ട നാട്ടുകാര്‍ മനോജിനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. ആദ്യംകൊണ്ടുവന്ന പ്രതിയെ എല്ലാവര്‍ക്കും കാണുന്നതിന്‌ അനുവദിക്കുകയും സമ്പന്ന കുടുംബത്തില്‍ പിറന്ന മനോജിനെ കാണുന്നതിന്‌ അവസരം നിഷേധിച്ച നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നു. മനോജിന്റെ തെളിവെടുപ്പും അഞ്ചുമിനിട്ടുകൊണ്ട്‌ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by