ശ്രീഹരിക്കോട്ട: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് ജൂലൈ 15ന് വിക്ഷേപിക്കും. പി.എസ്.എല്‍.വി സി-17 ആണ് ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിക്കുന്നത്. ശ്രീഹരിക്കോട്ടയില്‍ നിന്നു വൈകിട്ട് 4.48 നും 5.08 നും ഇടയിലാകും വിക്ഷേപണം. 80 കോടിയാണ് നിര്‍മാണ ചെലവ്. എട്ടു വര്‍ഷമാണ് കാലാവധി.
2002 ലാണ് പി.എസ്.എല്‍.വി ആദ്യമായി വാര്‍ത്താവിനിമയ ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിച്ചത്. 200 കോടിയാണ് പദ്ധതിച്ചെലവ്. ജി.എസ്.എല്‍.വിയുടെയോ വിദേശരാജ്യങ്ങളുടെയോ സഹായത്തോടെയാണ് ഐ.എസ്.ആര്.ഒ വാര്‍ത്താവിനിമയ ഉപഗ്രഹം വിക്ഷേപിച്ചിരുന്നത്.
പി.എസ്.എല്‍.വിയെ ഈ മേഖലയില്‍ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് കെ. രാധാകൃഷ്ണന് പറഞ്ഞു. ജിസാറ്റ് 12 ന്റെ ഭാരം 1410 കിലോഗ്രാമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: