തിരുവനന്തപുരം : മധ്യ തിരുവിതാംകൂറില്‍ പ്രചാരത്തിലുളള പാരമ്പര്യ ജനകീയ കലാരൂപങ്ങളുടെ സംരക്ഷണത്തിനു മണിമലയാര്‍ തീരത്തു വെളളാവൂര്‍ പഞ്ചായത്തില്‍ മുങ്ങാനിയില് തിരുവിതാംകൂര്‍ ഫോക് ലോര്‍ ഗ്രാമം എന്ന സ്ഥാപനം ആരംഭിക്കും. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനത്തിന് അഞ്ചു കോടി രൂപ നീക്കിവയ്ക്കും.
പെര്ഫൊമന്സ് മോണിറ്ററിങ് ഇവാലുയേഷന് സംവിധാനം ഏര്‍പ്പെടുത്തുന്നതിനു 10 ലക്ഷം രൂപ നീക്കി വച്ചു. കേരള സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് ഒരു കോടി രൂപ. പ്രസ്തുത സ്ഥാപനത്തില്‍ ലൈബ്രറി, കംപ്യൂട്ടര്‍ സൗകര്യങ്ങള്‍ക്ക് ഒരു കോടി രൂപയും നല്‍കും.
അരുവിക്കരയില്‍ കണ്വെന്ഷന് സെന്ററിന് 50 ലക്ഷം രൂപ ബജറ്റില്‍ നീക്കിവച്ചു. ആറന്മുള വള്ളം കളിക്ക് ഗ്രാന്റ് കൂട്ടുമെന്നും ധനമന്ത്രി കെ.എം മാണി അറിയിച്ചു. പൂഞ്ഞാറില്‍ സോര്‍ട്സ് കോമ്പ്ലക്സ് സ്ഥാപിക്കും. ഇടുക്കിയില്‍ വോളിബോള്‍ അക്കാദമിക്ക് 50 ലക്ഷം. പാല മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്കിന് ഒരു കോടി രൂപയും മലപ്പുറത്ത് കുടിവെള്ള പദ്ധതിക്ക് ഒരു കോടി രൂപയും വകയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: