വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിലും ടോംഗോയിലും ശക്തമായ ഭൂചലനം. റിക്റ്റര്‍ സ്കെയ്ലില്‍ 7.6 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു.
പ്രാദേശിക സമയം 7.03 ന് ന്യൂസിലന്‍ഡിലെ കെര്‍മാഡെക് ദ്വീപുകളിലാണു ഭൂചലനം അനുഭവപ്പെട്ടത്. പസഫിക് സമുദ്രത്തിലാണു പ്രഭവകേന്ദ്രം. ടോംഗോയിലും നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: