തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിന് വിട്ടു നല്‍കാനാവില്ലെന്ന് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ വ്യക്തമാക്കി. ഇന്നലെ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിനു വിട്ടു നല്കുന്ന കാര്യം ആലോചിച്ച ശേഷം അറിയിക്കാമെന്ന് കൗണ്‍സില്‍ ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു.
ഇതു സംബന്ധിച്ചു നിയമോപദേശം ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ തേടിയിരുന്നു. ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് 50 ശതമാനം സീറ്റ് ഈ വര്‍ഷം സര്‍ക്കാരിനു സീറ്റ് വിട്ടു നല്‍കേണ്ടെന്നു കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം ഇന്നു തന്നെ സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിക്കും.
പ്രവേശന നടപടികള്‍ 85ശതമാനം മുന്നോട്ടു പോയിക്കഴിഞ്ഞു. ഇനി രണ്ടാംഘട്ട അലോട്ട്മെന്റാണ് നടക്കാനുള്ളത്. അതു കൊണ്ട് ഈ ഘട്ടത്തില്‍ 50 ശതമാനം സീറ്റ് സര്‍ക്കാരിനു വിട്ടുനല്‍കുകയാണെങ്കില്‍ അത് പ്രോസ്പെക്ടസില്‍ പറഞ്ഞിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി തീരും. ഇക്കാര്യം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷം സര്‍ക്കാരുമായി ധാരണയിലെത്തേണ്ടെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ എത്തിച്ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: