ന്യൂദല്‍ഹി: പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പരിശോധനകളെ സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്കിയ ജസ്റ്റിസ് സി.എസ്. രാജന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ക്ഷേത്രത്തില്‍ പരിശോധന നടത്തിയ സമിതി അംഗങ്ങള്‍ ആരും പരസ്യ പ്രസ്താവന നടത്തരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശം നല്കി.
ജസ്റ്റിസ് രാജനെതിരെ അതൃപ്തി രേഖപ്പെടുത്തിയ സുപ്രീംകോടതി കണക്കെടുപ്പു പുരോഗമിക്കുമ്പോള്‍ ഒരു കാര്യവും പുറത്തു പറയരുതെന്നും നിര്‍ദേശവും നല്കി. ര്ജിക്കാരന് സുന്ദര്രാജനോടും മാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തരുതെന്ന് കോടതി നിര്‍ദേശിച്ചു.
ക്ഷേത്രത്തില്‍ നടക്കുന്ന കണക്കെടുപ്പില്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയ്ക്ക് പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ അദ്ദേഹത്തിന്റെ ഒരു പ്രതിനിധിയെക്കൂടി പങ്കെടുപ്പിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു. വീഡിയോ, സ്റ്റില്‍ ക്യാമറകളില്‍ കണക്കെടുപ്പു നിര്‍ബന്ധമായും ചിത്രീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സ്വത്തുക്കളുടെ സംരക്ഷണം സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ ആലോചിച്ചു തുടങ്ങണം. ഇതിനായി ആര്‍ക്കയോളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യ, ദേശീയ മ്യൂസിയം എന്നിവയിലെ ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്താവുന്നതാണ്. ഇവ എവിടെ പ്രദര്‍ശിപ്പിക്കണമെന്ന കാര്യത്തിലും നടപടികള്‍ ആരംഭിക്കണം. വെളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: