തിരുവനന്തപുരം : പാമോയില്‍ കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ടിന്മേല്‍ വാദം കേള്‍ക്കുന്നത് ഈ മാസം 13ലേക്ക് മാറ്റി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ സമയത്ത് പാമോയില്‍ കേസില്‍ തുടര്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടിന്മേല്‍ വാദം കേള്‍ക്കുന്നതാണ് കോടതി മാറ്റിയിരിക്കുന്നത്.
കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും എല്‍.ഡി.എഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്നാണ് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: