എരുമേലി: എരുമേലിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സബ് രജിസ്ട്രാര്‍ ഓഫീസ് കൂവപ്പള്ളിയിലേക്ക് മാറ്റുന്നതിനായി കഴിഞ്ഞ ആറുവര്‍ഷമായി വകുപ്പുതല ഉദ്യോഗസ്ഥര്‍ തന്നെ ഗൂഢാലോചനകള്‍ നടത്തിയിരുന്നതായി നിയമസഭാ ചീഫ് വിപ്പും പൂഞ്ഞാര്‍ എംഎല്‍എയുമായ പി.സി ജോര്‍ജ്ജ് പറഞ്ഞു. സബ് രജിസ്ട്രാര്‍ ഓഫീസ് രാത്രിയില്‍ തന്നെ മാറ്റാനുള്ള ഉദ്യോഗസ്ഥരുടെ നീക്കം തടഞ്ഞതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കാന്‍ വന്ന എംഎല്‍എ സബ്രജിസ്ട്രാര്‍ ഓഫീസിലെത്തി സംസാരിക്കുകയായിരുന്നു. കാല് നൂറ്റാണ്ടുകാലത്തോളം എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് കോപ്ളക്സ് കെട്ടിടത്തിണ്റ്റെ മുകളിലെ മുറിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഓഫീസിന് സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ തന്നെ ആദ്യം രംഗത്തെത്തുകയായിരുന്നു. കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുന്നതിനായി പഞ്ചായത്തിനോടും ഭൂമി ലഭിക്കുന്നതിനായി പൊതുവിജ്ഞപനവും ഇറക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഓഫീസിന് സൗജന്യമായി ഭൂമി നല്കാന് തയ്യാറാണെന്ന് രേഖാമൂലം കാട്ടി എരുമേലിയിലെ സ്വകാര്യ വ്യക്തി കത്തു നല്‍കുകയും ചെയ്തു. എന്നാല്‍ സ്വകാര്യവ്യക്തി നല്കിയ കത്ത് ബോധപൂര്‍വ്വം പൂഴ്ത്തിവച്ച് പകരം കൂവപ്പള്ളിയിലെ പള്ളി അധികൃതര്‍ നല്കിയെന്നു പറയുന്ന സ്ഥലത്ത് പുതിയ കെട്ടിടം സര്‍ക്കാര്‍ ചെലവില്‍ നിര്‍മ്മിച്ച് സബ്രജിസ്ട്രാര്‍ ഓഫീസ് എരുമേലിയില്‍ നിന്നും മാറ്റിക്കൊണ്ടുപോകുവാനുള്ള രഹസ്യവും ഗൂഢനീക്കവും ഉദ്യോഗസ്ഥര്‍ നടത്തുകയായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു. എംഎല്‍എ എന്ന നിലയില്‍ ഓഫീസ് മാറ്റവുമായി ബന്ധപ്പെട്ട് തന്നോട് പോലും ഒരുവാക്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ഓഫീസിനായി കൂവപ്പള്ളിയില്‍ നിര്‍മ്മിച്ച കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് ഉദ്യോഗസ്ഥരെ പ്രതികളാക്കി പള്ളിക്കാര് നല്കിയ കേസിലെ വിധിയുടെ അടിസ്ഥാനത്തിലാണ് ഫയലുകള്‍ കൊണ്ടുപോകാന്‍ ഇന്നലെ ശ്രമം നടന്നത്. എരുമേലിയില്‍ നിന്നും ഓഫീസ് മാറ്റുന്നതിനായി നടന്ന ഗൂഢാലോചനയുടെ ഫലമായാണ് കേസിലെ വാദിയും പ്രതിയും ഒന്നിച്ചു നിന്ന് രഹസ്യമായി രേഖകള്‍ കൊണ്ടുപോകാന്‍ ശ്രമിച്ചത്. കഴിഞ്ഞദിവസം രാത്രി നാട്ടുകാര്‍ തടഞ്ഞതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ വീണ്ടും ഫയലുകള്‍ കൊണ്ടുപോകാനുള്ള ജില്ലാ രജിസ്ട്രാറുടെ നീക്കവും കൂടുതല്‍ പ്രകോപനങ്ങള്‍ക്ക് വഴിയൊരുക്കി. സംഭവത്തെ തുടര്‍ന്ന് സംഘടിച്ചെത്തിയ നാട്ടുകാര്‍ ജില്ലാ രജിസ്ട്രാറെ ഓഫീസ് കവാടത്തിനുള്ളില്‍ തടഞ്ഞുവയ്ക്കുകയുംച ചെയ്തു. ജില്ലാ പഞ്ചായത്തംഗം അഡ്വ.പി.എ.സലീം, ഗ്രാമപഞ്ചായത്ത് പ്രസിഡണ്റ്റ് മോളിമാത്യു എന്നിവരുമായി നടത്തി. ചര്‍ച്ചയെ തുടര്‍ന്ന് ഓഫീസ് മാറ്റം തത്ക്കാലം നിര്‍ത്തി വയ്ക്കുകയാണെന്ന് ജില്ലാ രജിസ്ട്രാര്‍ തന്നെ വ്യക്തമാക്കുകയും ചെയ്തു. ഇതിനിടെ തലേദിവസം രാത്രിയില്‍ കടത്തിക്കൊണ്ടുപോയ ഫയലുകള്‍ രജിസ്ട്രാര്‍ വന്ന ജിപ്പില്‍ കണ്ടതിനെത്തുടര്‍ന്ന് വീണ്ടും നാട്ടുകാര്‍ ബഹളം വച്ചു. തുടര്‍ന്ന് ഫയലുകള്‍ മുഴുവനും ഓഫീസില്‍ തിരിച്ചെടുപ്പിച്ചു വയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഉച്ചയോടെ വ്യാപാരഭവനില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടിനേതാക്കളും ജനപ്രതിനിധികളും കച്ചവടക്കാരും നാട്ടുകാരുമടക്കം നിരവധി പേര് പങ്കെടുത്തു. എരുമേലിയിലിലെ സബ് രജിസട്രാര്‍ ഓഫീസ് കൂവപ്പള്ളിയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള കേസില്‍ വാദിയും പ്രതിയും ചേര്‍ന്നു കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരത്തിലുള്ള ഒരു വിധി സമ്പാദിച്ചതെന്നു ചൂണ്ടിക്കാട്ടി കേസില്‍ അടിയന്തിരമായി കക്ഷിചേരാനും യോഗത്തില്‍ പങ്കെടുത്ത പി. ജോര്‍ജ്ജ് പറഞ്ഞു. എരുമേലി സബ്രജിസ്ട്രാര്‍ ഓഫീസ് നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനായി പഞ്ചായത്ത് പ്രസിഡണ്റ്റ് മോളിമാത്യു(ചെയര്‍പേഴ്സണ്‍), ജില്ലാ പഞ്ചായത്തംഗം മുജ ീബ് റഹ്മാന് (ട്രഷറര്‍) എന്നിവരടങ്ങുന്ന ജനകീയ കമ്മിറ്റിയും രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: