ഹൈദരാബാദ്: പ്രത്യേക സംസ്ഥാനത്തിനുവേണ്ടി തെലുങ്കാന ജോയിന്റ് ആക്ഷന്‍ കമ്മറ്റി ആഹ്വാനം ചെയ്ത രണ്ടുദിവസത്തെ ഹര്‍ത്താല്‍ ജനജീവിതത്തെ നിശ്ചലമാക്കി. ഹൈദ്രാബാദിലും മറ്റു ഒമ്പത് ജില്ലകളും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
ബസ്സുകള്‍ ഇല്ലാത്തതിനാല്‍ നൂറുകണക്കിന് യാത്രക്കാരാണ് വലഞ്ഞത്. തെലുങ്കാന സംസ്ഥാനത്തിന് വേണ്ടിയുള്ള ബില്ല് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കുവാനായി വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകളും ബിസിനസ് സ്ഥാപനങ്ങളും പൂട്ടിക്കിടന്നിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആന്ധ്രാപ്രദേശ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് തെലുങ്കാന ജില്ലയിലേക്കുള്ള സര്‍വീസുകളും വിജയവാഡ, വിശാഖപട്ടണം, ആന്ധ്രയിലേയും രായലസീമയിലേക്കുമുള്ള മറ്റ് സര്‍വീസുകള്‍ ഇവ റദ്ദാക്കിയിരുന്നു. ഹൈദ്രാബാദിനും സെക്കന്ദ്രാബാദിനുമിടക്കുള്ള ബസ്സുകളും ഓടിയില്ല. ചില ഓട്ടോറിക്ഷകള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. ഹൈദ്രാബാദിലെ 3500 സര്‍വീസുകള്‍ നടത്തുന്ന മഹാത്മാഗാന്ധി ബസ്സ്റ്റേഷന് വിജനമായിരുന്നു. സെക്കന്ദ്രബാദിലേയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
സൗത്ത് സെന്‍ട്രല്‍ റെയില്‍വേ ഹൈദ്രാബാദിലേയും സെക്കന്ദ്രാബാദിലേയും പ്രാദേശിക തീവണ്ടികള്‍ റദ്ദാക്കി. കടകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും പുറമേ ബാങ്കുകളും പെട്രോള്‍ പമ്പുകളും ഷോപ്പിംഗ് മാളുകളും സിനിമ കോട്ടകളും അടഞ്ഞുകിടന്നു. ഐടി മേഖലയില്‍ ജീവനക്കാര്‍ നേരിയ തോതില്‍ ജോലിക്കെത്തി. ആന്ധ്രപ്രദേശ് ബസ് ജോലിക്കാര്‍ തെലുങ്കാന പ്രക്ഷോഭകരോടൊപ്പം ബസ്സ്റ്റേഷനുകള്ക്ക് പുറത്ത് പ്രകടനം നടത്തി.
തെലുങ്കാന രാഷ്ട്രസമിതി പ്രവര്‍ത്തകര്‍ പല സ്ഥലത്തും നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ചു. സ്വകാര്യവാഹനങ്ങളേയും അവര്‍ തടഞ്ഞു. നാല് ജില്ലകളിലായുള്ള ഖാനികളിലെ തൊഴിലാളികള്‍ പണിമുടക്കി. സെക്രട്ടറിയേറ്റില്‍ ഹാജര്‍നില തുലോം കുറവായിരുന്നു. ചൊവ്വയും ബുധനുമായി നടത്താനിരുന്ന ഉസ്മാനിയ, കാകതീയ, എന്‍ജി രക് അഗ്രികള്‍ച്ചര്‍, സര്‍വകലാശാലകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു.
സംസ്ഥാന അസംബ്ലിക്കരികിലെ ഗണ്പാര്ക്കില് തെലുങ്കുദേശം പാര്‍ട്ടി അംഗങ്ങളെ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റ് ചെയ്തു. ഹൈദ്രാബാദിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: