കൊച്ചി: കേരളത്തിന്റെ സ്വന്തം ഐ.പി.എല്‍ ടീമായ കൊച്ചി ടാസ്കേഴ്സിന്റെ ഉടമകളിലൊരാളായ ആങ്കര്‍ എര്‍ത്ത് ഗ്രൂപ്പ് തങ്ങളുടെ ഓഹരികള്‍ വില്‍ക്കുന്നു. കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡില്‍ ഏറ്റവുമധികം ഓഹരികളുള്ളളത് ആങ്കര്‍ എര്‍ത്ത് ഗ്രൂപ്പിനാണ്.
31.4 ശതമാനം. ഓഹരികള്‍ വില്‍ക്കുന്നതിന് ബി.സി.സിഐയുടെ അനുമതി നേടാനും ആങ്കര്‍ ഗ്രൂപ്പ് ശ്രമം ആരംഭിച്ചിട്ടുണ്ട്. കൊച്ചി കോര്‍പറേഷനുമായുള്ള വിനോദ നികുതി പ്രശ്നം, ടീം നടത്തിപ്പിലെ സാമ്പത്തിക ബാദ്ധ്യത, കൊച്ചി ടീമിന് സ്ഥിരം സ്റ്റേഡിയം ഉറപ്പാക്കാനാവത്തത് തുടങ്ങിയ കാരണങ്ങളാലാണ് ഓഹരി വില്‍ക്കാനുള്ള കാരണങ്ങളായി പറയപ്പെടുന്നത്.
നഷ്ടം മാത്രമല്ല, ടീമിലെ ആഭ്യന്തര പ്രശ്നങ്ങളും ടീം വില്പനയ്ക്കുളള കാരണമായി പറയപ്പെടുന്നു. ഇതോടെ കൊച്ചി ടീം കേരളത്തിനു നഷ്ടമായേക്കാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: