ന്യൂദല്‍ഹി: വരവില്‍ കവിഞ്ഞ സ്വത്ത സമ്പാദന കേസില്‍ സിക്കിം ചീഫ് ജസ്റ്റീസ് പി.ഡി.ദിനകരനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ തുടരാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. തനിക്കെതിരായ ഇംപീച്ചമെന്റ് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ദിനകരന്റെ ആവശ്യം സുപ്രീംകോടതി തള്ളി.
അതേസമയം അന്വേഷണ സമിതിയില്‍ നിന്ന് പി.പി.റാവുവിനെ ഒഴിവാക്കണമെന്ന ദിനകരന്റെ ആവശ്യം ജസ്റ്റീസുമാരായ ജി.എസ്.സിംഗ്വി, ജി.കെ.പ്രസാദ് എന്നിവരടങ്ങിയ ഡിവിഷന് ബഞ്ച് അംഗീകരിച്ചു. ദിനകരനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ രാജ്യസഭയാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്.
നേരത്തേ ദിനകരന്റെ വാദം പരിഗണിച്ച് കോടതി ഇംപീച്ച്മെന്റ് നടപടികള്‍ സ്റ്റേ ചെയ്തിരുന്നു. അഴിമതിയും അനധികൃത സ്വത്ത് സമ്പാദനവും അടക്കമുള്ള ആരോപണങ്ങളാണ് ജസ്റ്റിസ് ദിനകരനെതിരെ നിലനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: