കണ്ണൂറ്: ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതമാര്‍ഗ്ഗമായ സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മോട്ടോര്‍ ആണ്റ്റ് എഞ്ചിനീയറിംഗ് വര്‍ക്കേര്‍സ് യൂണിയന് ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസി തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ക്കും നല്‍കണമെന്നും അടിക്കടിയുണ്ടാവുന്ന ഇന്ധന വിലവര്‍ദ്ധനവ് സാധാരണ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയാണെന്നും വില നിയന്ത്രിക്കുന്നതിനുള്ള അനുവാദം പെട്രോളിയം കമ്പനികള്‍ക്ക് കൊടുത്തത് പിന്‍വലിക്കണമെന്നും സര്‍ക്കാര്‍ തന്നെ വില നിശ്ചയിക്കണമെന്നും കണ്വെന്ഷന് ആവശ്യപ്പെട്ടു. ആര്.എസ്.പി.ബി കണ്ണൂറ് ജില്ലാ ജോയിണ്റ്റെ സെക്രട്ടറി കെ.പി.രമേശന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. രവി ചോല അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി കെ.പി.രമേശന് (പ്രസിഡണ്ട്), രവി ചോല (ജനറല്‍ സെക്രട്ടറി), കെ.പി.അനില്‍കുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: