ന്യൂദല്‍ഹി: 1993ലെ മുംബൈ സ്ഫോടനക്കേസില്‍ ബോളിവുഡ് നടന് സഞ്ജയ് ദത്തിനു ജാമ്യം നല്കിയതു റദ്ദാക്കണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജി സുപ്രീംകോടതി തളളി. ചലച്ചിത്ര നിര്‍മാതാവ് ഷക്കീല്‍ നൂറാനിയാണു ഹര്‍ജി സമര്‍പ്പിച്ചത്.
സഞ്ജയ് ദത്തുമായി സാമ്പത്തിക തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ തനിക്ക് അധോലോക സംഘത്തിന്റെ വധഭീഷണിയുണ്ടെന്നു ഹര്ജിക്കാരന് പരാതി നല്‍കിയിരുന്നു. എന്നാല്‍ സാമ്പത്തിക തര്‍ക്കം പരിഹരിക്കാന്‍ കോടതിയെ ദുരുപയോഗം ചെയ്യരുതെന്നു കേസ് പരിഗണിച്ച ബെഞ്ച് ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ പി. സദാശിവം, ബി.എസ്. ചൗഹാന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: