ചെന്നൈ: പണം തട്ടിപ്പുക്കേസില്‍ അറസ്റ്റിലായ സണ്‍ പിക്ചേഴ്സ് സി.ഇ.ഒ ഹന്‍സ് രാജ് സക്സേനയെ റിമാന്‍ഡ് ചെയ്തു. 90 ലക്ഷം രൂപ ലഭിച്ചില്ലെന്ന ചലച്ചിത്ര നിര്‍മാതാവ് ടി.എസ്. ശെല്‍വരാജിന്റെ പരാതിയിലാണു ഹന്‍സ് രാജിനെ അറസ്റ്റ് ചെയ്തത്.
ഹൈദരാബാദില്‍ നിന്നെത്തിയ ഹന്‍സ് രാജിനെ ചെന്നൈ വിമാനത്താവളത്തില്‍ വച്ചാണ് കസ്റ്റഡിയിലെടുത്തത്. സണ്‍ ടി.വി സീനിയര്‍ എക്സിക്യൂട്ടീവാണ് ഹന്‍സ്. ജൂണില്‍ സണ്‍ പിക്ചേഴ്സ് പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ശെല്‍വരാജ് നിര്‍മിച്ച “”തിരാത്ത വിളയാട്ടു പിള്ളൈ’ എന്ന ചിത്രത്തിന്റെ വിതരണാവകാശം സണ്‍ പിക്ചേഴ്സിനായിരുന്നു.
വ്യവസ്ഥ പ്രകാരമുള്ള പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് ശെല്‍വരാജ് പരാതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: