കടുത്തുരുത്തി: സോളാര്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഫൈബര്‍ ബോട്ട് കൗതുകകാഴ്ച്ചയാകുന്നു. ആയാംകുടി കളപ്പുരയ്ക്കല്‍ എന്‍.കെ.കുര്യണ്റ്റെ നന്ദിനി ആഗ്രോഫാമിലാണ് സോളാര്‍ ബോട്ടുളളത്. പന്ത്രണ്ട്പേര്‍ക്കിരുന്ന് യാത്ര ചെയ്യാവുന്ന ബോട്ടിണ്റ്റെ മുകള്‍വശത്ത് നൂറ് വാട്ടിണ്റ്റെ രണ്ട് സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് ഇതിലൂടെ ബോട്ടില്വച്ചിരിക്കുന്ന ബാറ്ററിയിലേക്ക് വൈദ്യുതിയെത്തിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. ഇത്തരത്തില്‍ സംഭരിക്കുന്ന വൈദ്യുതിയുപയോഗിച്ച് സൂര്യാസ്തമയത്തിനുശേഷവും മൂന്നുമണിക്കൂറോളം ബോട്ട് പ്രവര്‍ത്തിപ്പിക്കാനാവുമെന്ന് കുര്യന് പറയുന്നു. മഴക്കാലത്ത് എ.സി. പ്രവര്‍ത്തിപ്പിച്ചും ബാറ്ററി ചാര്‍ജ് ചെയ്യാനാവും. കൂടാതെ യമഹായുടെ എന്‍ഞ്ചിനും ബോട്ടില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതുപ്രവര്ത്തിപ്പിക്കുന്ന കൂട്ടത്തിലും ബാറ്ററി ചാര്‍ജാക്കാം. ചൈനിസ് എന്‍ഞ്ചിനാണ് ബോട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. കുര്യണ്റ്റെ താത്പര്യപ്രകാരം എറണാകുളത്തെ ലൈഫ്-വേ സോളാര്‍ കമ്പിനിയാണ് ഫൈബര്‍ ബോട്ട് രൂപകല്പന ചെയ്തത്. ഒന്നേമുക്കാല്‍ ലക്ഷം രൂപയാണ് ബോട്ടിണ്റ്റെ ചെലവ്. എ.സി.,ഡി.സി.,ഇന്ധനം എന്നിങ്ങനെ മൂന്നിലും ബോട്ട് പ്രവര്‍ത്തിപ്പിക്കാനാവും. എറണാകുളം മറൈന്‍ഡ്രൈവിലെ ബോള്‍ഗാട്ടി ജെട്ടിയില്‍ നിന്നും വടയാര്‍, മുണ്ടാര്‍, എഴുമാന്തുരുത്ത് തോടുകളിലൂടെ ഓടിച്ചാണ് കുര്യന് ഫൈബര്‍ ബോട്ട് ഫാമിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: