കോതമംഗലം: നെല്ലിക്കുഴി ഇരമല്ലൂര്‍ ചിറപ്പടിയില്‍ പിതാവിന്റെ ഒത്താശയോടെ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവ് ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു.
പെണ്‍കുട്ടിയുടെ പിതാവായ നെല്ലിക്കുഴി ഇരമല്ലൂര്‍ ചിറപ്പടി നടുക്കുടിയില്‍ മുഹമ്മദാലി (48), അയിരൂര്‍പ്പാടം സ്വദേശികളായ ചിറങ്ങായത്ത് ബുര്‍ഹാന്‍ (20), നെല്ലിമറ്റം കാസിം മകന് ഷാഹുല്‍ (19) എന്നിവരാണ് അറസ്റ്റിലായത്. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ സഹപാഠിയാണ് ആദ്യമായി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് സഹപാഠി മുഖേന വിവിധ സ്ഥലങ്ങളിലും വാഹനങ്ങളിലും വച്ച് പന്ത്രണ്ടോളം പേര് പീഡിപ്പിച്ചതായും പെണ്‍കുട്ടി മൊഴി നല്കി. പീഡിപ്പിച്ചവരില്‍ പിഡിപി നേതാവ് ഉള്‍പ്പെടെ കൂടുതല്‍ പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ മാസങ്ങളായി ഓട്ടോറിക്ഷയില്‍ പലരോടൊപ്പം പോകുന്നത് നാട്ടുകാര്‍ പലതവണ കണ്ടിട്ടുണ്ട്. പെണ്‍കുട്ടി ഗര്‍ഭിണിയാണോ എന്ന് സംശയിക്കുന്നതായും കുട്ടിയെ വിദഗ്ധപരിശോധനക്കായി ആശുപത്രിയില്‍ കൊണ്ടുപോകുമെന്നും മൂവാറ്റുപുഴ ഡിവൈഎസ്പി ടോമി സെബാസ്റ്റ്യന്‍ അറിയിച്ചു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കി തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: