ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന സിപിഐ നേതാവുമായ ചതുരാനന്‍ മിശ്ര (86) അന്തരിച്ചു. ദല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം.
ബീഹാറിലെ മധുബനി ജില്ലയില്‍ 1925 ഏപ്രില്‍ 7ന് ജനിച്ച മിശ്ര ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിലും സ്വാതന്ത്ര്യ സമരത്തിലും പങ്കെടുത്തിട്ടുണ്ട്. ബീഹാര്‍ നിയമസഭയിലും രാജ്യസഭയിലും നിരവധി തവണ സാന്നിധ്യമറിയിച്ചിട്ടുള്ള അദ്ദേഹം 1996ലെ എച്ച്.ഡി. ദേവഗൗഡ മന്ത്രിസഭയില്‍ കാര്‍ഷിക മന്ത്രിയായിരുന്നു. ഓള് ഇന്ത്യ ട്രേഡ് യൂണിയന് കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റായും അദ്ദേഹം ചുമതലനോക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: