കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ കോടതികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.
രാവിലെ എട്ടര മണിയോടെ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസിന്റെ ചേമ്പറിലെത്തിയ മുഖ്യമന്ത്രി ഒരു മണിക്കൂര്‍ നേരം ചര്‍ച്ചകള്‍ നടത്തി. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടി ചീഫ് ജസ്റ്റിസിനെ സന്ദര്‍ശിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം സംസ്ഥാനത്ത് കോടതികളുടെ പ്രവര്‍ത്തനം വളരെ ശോചനീയമായ അവസ്ഥയിലാണെന്ന് ചിഫ് ജസ്റ്റിസ് മുഖ്യമന്ത്രിയെ അറിയിച്ചതായാണ് സൂചന. സംസ്ഥാനത്ത് ജുഡീഷ്യല്‍ അക്കാദമി സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം വിട്ടുകൊടുക്കുന്ന കാര്യത്തില്‍ എത്രയും വേഗം തീര്‍പ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കൊപ്പം അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: