കൊച്ചി: അമൃത കല്പിത സര്‍വകലാശാല പിജി മെഡിക്കല്‍ പ്രവേശനത്തില്‍ 50 ശതമാനം സീറ്റ് സംസ്ഥാനസര്‍ക്കാരിന് നല്‍കേണ്ടതില്ലെന്ന് കേന്ദ്ര മാനവവിഭവശേഷിമന്ത്രാലയം സുപ്രീംകോടതി വിധികളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഇതുസംബന്ധിച്ചുള്ള നിലപാടിനെത്തുടര്‍ന്ന് കേരള ഗവണ്മെന്റ് ആവശ്യപ്പെട്ടതനുസരിച്ച് മേല്‍പ്പറഞ്ഞ കാര്യം എംഎച്ച്ആര്‍ഡി ജൂണ്‍ 24 ലെ കത്തുപ്രകാരം സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചിട്ടുള്ളതാണ്.
അടുത്തകാലത്ത് കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ്/പിജി കോഴ്സുകളുടെ പ്രവേശനത്തെ സംബന്ധിച്ച് ചില വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിലേക്ക് അമൃത കല്പിത സര്‍വകലാശാലയുടെ പേര് വലിച്ചിഴക്കുകയുണ്ടായി. യൂണിവേഴ്സിറ്റി ഗ്രാന്റ്സ്കമ്മീഷന്റെ ആക്ട് പ്രകാരം അംഗീകരിക്കപ്പെട്ടതും കോയമ്പത്തൂര്‍, കൊച്ചി, അമൃതപുരി, ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലെ അഞ്ച് ക്യാമ്പസുകള്‍ ഉള്‍പ്പെടുന്നതുമാണ് അമൃത കല്പിത സര്‍വകലാശാല. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കല്പിത സര്‍വകലാശാലകളെപോലെ, കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയമപരിധിയില്‍ വരുന്നതാണ് അമൃത ഡീംഡ് യൂണിവേഴ്സിറ്റിയും.
എല്ലാ കല്പിത സര്‍വകലാശാലകളും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള രൂപരേഖ അനുസരിച്ചാണ് പ്രവേശനപരീക്ഷയും അഡ്മിഷനും നടത്തുന്നത്. ഈ നിയമംതന്നെയാണ് അമൃതയും പാലിച്ചുപോരുന്നത്.
അമൃത യൂണിവേഴ്സിറ്റിക്ക് നാഷണല്‍ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷന് കൗണ്‍സില്‍ ‘എ’ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. കൂടാതെ ‘നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍ ആന്റ് ഹെല്‍ത്ത് കീയര്‍ പ്രൊവൈഡേഴ്സി’ന്റെ അംഗീകാരവും ഐഎസ്ഒ 9001: 2008 സര്‍ട്ടിഫിക്കറ്റും അമൃതക്കുണ്ട്. ‘മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ’യുടെ തീവ്രവും കര്‍ശനവുമായ നിരവധി പരിശോധനക്കുശേഷമാണ് ഈ അംഗീകാരങ്ങള്‍ അമൃതക്ക് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: