നീലേശ്വരം: ഊര്‍ജ്ജത്തിണ്റ്റെ അടിസ്ഥാന സ്രോതസ്സായ സൂര്യനെ വേണ്ടുംവിധം അറിയാത്തതാണ് മാനവരാശിയുടെ മാനസീകവും ശാരീരികവുമായ അനാരോഗ്യത്തിന് കാരണമെന്ന് സൂര്യയോഗ് ഫൗണ്ടേഷന് സ്ഥാപകാചാര്യന്‍ ഡോ.സൂര്യയോഗ് സൂര്യാജി പ്രസ്താവിച്ചു. പരിസ്ഥിതിയിലൂടെ അവബോധത്തിലേക്ക് എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിണ്റ്റെ ഭാഗമായി നീലേശ്വരം ശ്രീവത്സം ഓഡിറ്റോറിയത്തില്‍ നടന്ന പ്രഭാഷണവും വീഡിയോ പ്രദര്‍ശനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചും പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുന്ന മരുന്നുകള്‍ നല്‍കിയും മനുഷ്യണ്റ്റെ ആരോഗ്യം വീണ്ടെടുക്കാം എന്നത് വ്യാമോഹം മാത്രമാണ്. ഇന്ത്യന്‍ മെഡിക്കല്‍ രംഗത്ത് സൗരോര്‍ജ്ജ ചികിത്സ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് നാല്‍പ്പതോളം രാഷ്ട്രങ്ങളില്‍ സൂര്യയോഗ രീതി പരിശീലിപ്പിക്കുന്ന ഡോ.സൂര്യാജി പറഞ്ഞു. ചടങ്ങില്‍ സുധാകരന് നീലേശ്വരം ആമുഖ പ്രസംഗം നടത്തി. ഡോ.രാജീവന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എം.ഉഷാറാണി, ശ്രീനിവാസന് നമ്പൂതിരി, ഗോപിനാഥന്, ജയരാജ് ബാംഗ്ളൂറ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. കെ.വി.സുരേഷ് കുമാര്‍ സ്വാഗതവും ശ്രീവത്സന്‍ നന്ദിയും രേഖപ്പെടുത്തി. രാവിലെ സൂര്യോദയ സമയത്ത് രാജാസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മൈതാനിയില്‍ സൂര്യാജിയുടെ നേതൃത്വത്തില്‍ സൂര്യയോഗ് പരിശീലന ക്ളാസ്സും ചര്‍ച്ചയും നടന്നു. സൂര്യയോഗിലൂടെ രോഗവിമുക്തി നേടയിവര് തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: