ന്യൂദല്‍ഹി : വിവാഹ ക്ഷണക്കത്തില്‍ ദേശീയ ചിഹ്നമായ അശോകസ്തംഭം അച്ചടിച്ച ബോക്സിങ് താരം വിജേന്ദര്‍ സിങ്ങിനെതിരെ പോലീസ് കേസെടുത്തു. മേയ് 18നു ദല്‍ഹിയില്‍ നടത്തിയ വിവാഹ സത്കാര ക്ഷണക്കത്തിലാണ് ഒളിംപിക് വെങ്കല മെഡല്‍ ജേതാവ് കൂടിയായ വിജേന്ദര്‍ അശോക സ്തംഭം അച്ചടിച്ചത്.
അശോക സ്തംഭത്തിന് താഴെ സത്യമേവ ജയതേ എന്നും എഴുതിയിട്ടുണ്ട്. ദല്‍ഹി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജേന്ദറിനെതിരേ പോലീസ് കേസെടുത്തത്. മൂന്നു മാസം തടവോ 5000 രൂപ പിഴയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
ദ സ്റ്റേറ്റ് എംബ്ലം ഒഫ് ഇന്ത്യ (പ്രോഹിബിഷന്‍ ഒഫ് ഇംപ്രോപ്പര്‍ യൂസ്) ആക്റ്റ്,2005 പ്രകാരം ദേശീയ ചിഹ്നങ്ങള്‍ സ്വകാര്യ, കച്ചവട, വ്യവസായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് കുറ്റകരമാണ്. വിജേന്ദറിനെ കൂടാതെ കുടുംബാംഗങ്ങള്‍ക്കും ക്ഷണക്കത്ത് അച്ചടിച്ച സ്ഥാപനത്തിനും എതിരെ കേസെടുത്തിട്ടുണ്ട്.
മേയ് 17നായിരുന്നു ഹരിയാന സ്വദേശിയായ വിജേന്ദറുടെ വിവാഹം നടന്നത്. ദല്‍ഹിയില്‍ നടന്ന സത്ക്കാരത്തില്‍ രാഹുല്‍ ഗാന്ധിയടക്കം നിരവധി നേതാക്കള്‍ പങ്കെടുത്തിരുന്നു. ഹരിയാന പോലീസില്‍ ഡെപ്യൂട്ടി സൂപ്രണ്ടാണു വിജേന്ദര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: