ന്യൂദല്‍ഹി : തിരുവനന്തപുരത്തെ ശ്രീഗോകുലം മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് സീറ്റുകള്‍ വര്‍ധിപ്പിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെതാണു തീരുമാനം. നൂറു സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതോടെ കോളേജിലെ എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണം 150 ആകും.
വര്‍ദ്ധിപ്പിച്ച ഈ വര്‍ഷം തന്നെ പ്രവേശനം നടത്താം. 50:50 എന്ന അനുപാതത്തിലാകണം പ്രവേശനം. സീറ്റ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു കോളേജ് അധികൃതര്‍ അപേക്ഷ നല്‍കിയിരുന്നു. രാജ്യത്ത് 21 മെഡിക്കല്‍ കോളെജുകള്‍ കൂടി തുടങ്ങാനും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുമതി നല്കി. എന്നാല്‍ സംസ്ഥാനത്തിനു പുതിയ മെഡിക്കല്‍ കോളേജുകള്‍ ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: