മഞ്ചേശ്വരം: മഞ്ചേശ്വരത്ത് സര്‍ക്കാറിണ്റ്റെ അനുമതിയില്ലാതെ മുഴുവന്‍ മാനദണ്ഡങ്ങളും ലംഘിച്ച് സ്വകാര്യ വ്യക്തികള്‍ പാര്‍ക്ക് പണിത് ലക്ഷങ്ങള്‍ കൊയ്യുന്നതായി പരാതി. മഞ്ചേശ്വരം പഞ്ചായത്തിലെ കുണ്ടുക്കുളക്കെ കടപ്പുറത്താണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. കടല്‍ തീരത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന ഈ പാര്ക്കിന് നിയമപ്രകാരമുള്ള യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇത് നടത്തികൊണ്ടുപോകുന്നത്. കടല്‍ തീരത്ത് നിന്നും ൨൦൦ മീറ്റര്‍ ചുറ്റളവില്‍ യാതൊരു വിധ നിര്‍മ്മാണവും പാടില്ലെന്ന സര്‍ക്കാരിണ്റ്റെ കര്‍ശന നിയന്ത്രണം നിലനില്‍ക്കെയാണ് പാര്‍ക്ക് പണിതിരിക്കുന്നത്. പഞ്ചായത്ത് രാജ് ചട്ടങ്ങള്‍ അനുസരിക്കാതെയും, പഞ്ചായത്തിണ്റ്റെ അനുമതി ഇല്ലാതെയും ഇവിടെ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതിനെത്തുടര്‍ന്ന് പാര്‍ക്കിലെ കെട്ടിടത്തിന് പഞ്ചായത്ത് നമ്പര്‍ പോലും നല്‍കിയിട്ടില്ല. തീരദേശ വകുപ്പിണ്റ്റെയോ, ടൂറിസം വകുപ്പിണ്റ്റെയോ അനുമതി ഇല്ലാതെ ആറുവര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ഈ പാര്‍ക്കില്‍ മാസത്തില്‍ മൂവായിരത്തിലധികം പേര് സന്ദര്‍ശകരായി എത്തുന്നുണ്ട്. പത്തുരൂപ ഈടാക്കിയാണ് സന്ദര്‍ശകരെ പാര്‍ക്കിനകത്തേക്ക് കയറ്റിവിടുന്നത്. എന്നാല്‍ ഇവര്‍ ഈടാക്കുന്ന ഈ പണത്തിനു രശീതിയോ രേഖകളോ സന്ദര്‍ശകര്‍ക്ക് നല്‍കാറില്ല. ഉപ്പള, പൈവെളിഗെ, മഞ്ചേശ്വരം, കുമ്പള, വൊര്‍ക്കാടി, കര്‍ണ്ണാടക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് കൂടുതലായും സന്ദര്‍ശകര്‍ എത്താറുള്ളത്. ഇവരില്‍ കൂടുതല്‍ സ്ത്രീകളും വിദ്യാര്‍ത്ഥികളുമാണ്. സര്‍ക്കാരിണ്റ്റെ അനുമതിയില്ലാതെയും, പഞ്ചായത്ത് കെട്ടിട നമ്പര്‍ ഇല്ലാതെയും വൈദ്യുതി വകുപ്പിനെ സ്വാധീനിച്ച് ഇവിടെക്ക് വൈദ്യുതി കണക്ഷന് നേടിയെടുത്തതായും പരാതിയുണ്ട്. പാര്ക്കിന് താല്‍ക്കാലികമായി പഞ്ചായത്തിണ്റ്റെ അനുമതി നല്‍കിയിട്ടുണ്ടെന്ന് പാര്‍ക്ക് നടത്തിപ്പുകാര്‍ പറയുന്നുണ്ടെങ്കിലും പഞ്ചായത്തിണ്റ്റെ ഒരു തരത്തിലുള്ള അനുമതിയും പാര്ക്കിന് നല്‍കിയിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: