ചെന്നൈ: ശബരി പാത സാമ്പത്തികമായി ലാഭകരമല്ലെന്ന് ദക്ഷിണ റെയില്‍വെ അറിയിച്ചു. കേരളം അമ്പത് ശതമാനം നിക്ഷേപം നടത്തിയാല്‍ പദ്ധതി പരിഗണിക്കാമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ദീപക് കിഷന് പറഞ്ഞു.
ചെന്നൈയില്‍ ദക്ഷിണ റെയില്‍വേയുടെ പുതുക്കിയ സമയവിവര പട്ടിക പുറത്തിറക്കിയ ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരി പാതയുടെ ഭാവി സംസ്ഥാന സര്‍ക്കാരിന്റെ നടപടികളെ ആശ്രയിച്ചായിരിക്കും.
പദ്ധതി ചെലവ് നേരത്തേ നിശ്ചയിച്ചിരുന്ന 500 കോടിയില്‍ നിന്നും 1400 കോടിയിലേറെയായി ഉയര്‍ന്നു. ഭൂമി ഏറ്റെടുക്കല്‍ കേരളത്തില്‍ സങ്കീര്‍ണമായ നടപടിയാണ്. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ അമ്പത് ശതമാനം നിക്ഷേപം നടത്താന്‍ തയാറായാല്‍ മാത്രമേ ശബരിപാതയുമായി മുന്നോട്ടു പോകാന്‍ കഴിയൂ – ദീപക് കിഷന് വ്യക്തമാക്കി.
ബാംഗ്ലൂര്‍ – എറണാകുളം പ്രതിവാര എക്സ്പ്രസ് അടുത്ത മാസം 24ന് തുടങ്ങും. ഷൊര്‍ണൂര്‍ – എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ പ്രതിദിന സര്വ്വീസാക്കും. നാഗര്‍കോവില്‍ – തിരുവനന്തപുരം പാസഞ്ചര്‍ കൊച്ചുവേളി വരെ നീട്ടിയതായും ദീപക് കിഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: